Asianet News MalayalamAsianet News Malayalam

Gulf News | 15 വര്‍ഷത്തെ പ്രവാസ ജീവിതം, 5 വര്‍ഷത്തെ ജയില്‍വാസം; ഒടുവില്‍ ഇന്ത്യക്കാര്‍ നാട്ടിലേക്ക്

സ്വദേശിക്ക് തുകയില്ലാത്ത ചെക്ക് കൊടുത്തതിനെ തുടര്‍ന്നാണ് തമിഴ്‌നാട് സ്വദേശി അബഹയിലേയും, ജിസാനിലേയും, ഖമ്മീസിലേയും ജയിലുകളില്‍ കഴിയേണ്ടിവന്നത്. നാട്ടില്‍ നിന്നും മുഴുവന്‍ തുകയും വരുത്തി കടം വീട്ടിയെങ്കിലും, സ്വന്തം പേരിലുള്ള വാഹനവും, സ്‌പോണ്‍സര്‍ ഹുറൂബ് ആക്കിയതും നാട്ടിലേക്കുള്ള യാത്രക്കു തടസ്സമായി.

Indians return to homeland after five year jail term  in Saudi
Author
Jeddah Saudi Arabia, First Published Nov 23, 2021, 6:35 PM IST

അബഹ: സാമ്പത്തിക കുറ്റത്തിന്നു 5 വര്‍ഷത്തിലേറെ ജയിലില്‍ കഴിയേണ്ടിവന്ന തമിഴ്‌നാട് സ്വദേശി ഉള്‍പ്പെടെ 7 പേരടങ്ങുന്ന ഇന്ത്യന്‍ സംഘം ഒ. ഐ.സി. സി സൗദി ദക്ഷിണ മേഖല കമ്മറ്റി പ്രസിഡണ്ടും, കൗണ്‍സുലേറ്റ് ജീവകാരുണ്യവിഭാഗം വോളണ്ടിയറുമായ അഷ്‌റഫ് കുറ്റിച്ചലിന്റെ സഹായത്തോടെ അബഹയില്‍(Abha) നിന്നു ദുബൈ(saree) വഴി വിമാനമാര്‍ഗ്ഗം നാട്ടിലേക്കു തിരിച്ചു. 

സ്വദേശിക്ക് തുകയില്ലാത്ത ചെക്ക് കൊടുത്തതിനെ തുടര്‍ന്നാണ് തമിഴ്‌നാട് സ്വദേശി അബഹയിലേയും, ജിസാനിലേയും, ഖമ്മീസിലേയും ജയിലുകളില്‍ കഴിയേണ്ടിവന്നത്. നാട്ടില്‍ നിന്നും മുഴുവന്‍ തുകയും വരുത്തി കടം വീട്ടിയെങ്കിലും, സ്വന്തം പേരിലുള്ള വാഹനവും, സ്‌പോണ്‍സര്‍ ഹുറൂബ് ആക്കിയതും നാട്ടിലേക്കുള്ള യാത്രക്കു തടസ്സമായി. തുടര്‍ന്നു അബഹ നാടുകടത്തല്‍ കേന്ദ്രം മേധാവി ആവശ്യപ്പെട്ടതനുസരിച്ച് അഷ്‌റഫ് ഇടപെടുകയായിരുന്നു. ജിദ്ദ ഇന്ത്യന്‍ കൗണ്‍സുലേറ്റിലെ കൗണ്‍സുല്‍ ശ്രി. സാഹില്‍ ശര്‍മ്മയുടെ സഹായത്തോടെ എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് തരപ്പെടുത്തി.  

കളവുപോയ വാഹനത്തിന്റെ ഉത്തരവാദിത്വം സ്വദേശിയായ അഷ്‌റഫിന്റെ സുഹൃത്ത് ഏറ്റെടുത്തതിനെ തുടര്‍ന്നു വാഹനം അയാളുടെ പേരില്‍ നിന്നും നീക്കം ചെയ്ത് നാട്ടിലേക്ക് പോകാന്‍ അവസരം ഒരുക്കിയത്.  സംഘത്തില്‍ നാലു തമിഴ്‌നാട്ടുകാരും, ഒരു രാജസ്ഥാനിയും, ഒരു ഒടീസാക്കാരനും, ഒരു പശ്ചിമ ബംഗാള്‍ സ്വദേശിയുമാണ് ഉള്ളത്. അബഹയില്‍ നിന്നും വിമാനമാര്‍ഗ്ഗം ജിദ്ദയിലൂടെ ദുബായി വഴി ചെന്നയിലേക്കും, ഡെല്‍ഹിയിലേക്കുമാണ് സംഘം യാത്ര തിരിച്ചത്. രോഗിയായ തമിഴ്‌നാട് സ്വദേശി ഗണേശിനുള്ള വിമാന ടിക്കറ്റു ഒ. ഐ. സി. സി ദക്ഷിണമേഖലാ കമ്മറ്റി നല്‍കി. മനാഫ് പരപ്പില്‍,  ഒ. ഐ. സി. സി ഖമ്മീസ് ടൗണ്‍ കമ്മറ്റി പ്രസിഡണ്ട് റോയി മൂത്തേടം, ബിനു ജോസഫ്, രാധാകൃഷ്ണന്‍ കോഴിക്കോടും സഹായത്തിനു ഉണ്ടായിരുന്നു.

Follow Us:
Download App:
  • android
  • ios