കേബിളുകളും ബാറ്ററികളും ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ കൊണ്ടുവന്ന വലിയ കണ്ടെയ്‍നറുകളിലായിരുന്നു പെട്ടെന്ന് ശ്രദ്ധയില്‍പെടാത്ത വിധത്തില്‍ മദ്യക്കുപ്പികള്‍ ഒളിപ്പിച്ചിരുന്നത്. 

കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് വന്‍തോതില്‍ മദ്യം കടത്താനുള്ള ശ്രമം സുരക്ഷാ ഉദ്യോഗസ്ഥര്‍ പരാജയപ്പെടുത്തി. മൂന്ന് കണ്ടെയ്‍നറുകളിലായി പതിനെണ്ണായിരത്തിലധികം ബോട്ടില്‍ മദ്യമാണ് രാജ്യത്തിന്റെ കര അതിര്‍ത്തി വഴി കൊണ്ടുവരാന്‍ ശ്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ആറ് പേരെ അറസ്റ്റ് ചെയ്‍തു.

കേബിളുകളും ബാറ്ററികളും ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ കൊണ്ടുവന്ന വലിയ കണ്ടെയ്‍നറുകളിലായിരുന്നു പെട്ടെന്ന് ശ്രദ്ധയില്‍പെടാത്ത വിധത്തില്‍ മദ്യക്കുപ്പികള്‍ ഒളിപ്പിച്ചിരുന്നത്. രണ്ട് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നാണ് ഈ സാധനങ്ങള്‍ എത്തിയതെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ട അറിയിപ്പില്‍ പറയുന്നു. അറസ്റ്റിലായ ആറ് പേര്‍ സൗദി അറേബ്യ, ഈജിപ്ത്, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലെ പൗരന്മാരാണെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. കുവൈത്ത് പ്രധാന മന്ത്രിയുടെ ചുമതല വഹിക്കുന്ന ആഭ്യന്തര മന്ത്രിയും പരിശോധനകള്‍ക്ക് സാക്ഷിയാവാന്‍ എത്തിയിരുന്നു. വന്‍മദ്യശേഖരം പിടിച്ചെടുക്കുന്ന ദൃശ്യങ്ങള്‍ അധികൃതര്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടിട്ടുണ്ട്.

Scroll to load tweet…

Read also:  നിബന്ധനകള്‍ കര്‍ശനമാക്കി അധികൃതര്‍; മലയാളികള്‍ ഉള്‍പ്പെടെ നിരവധിപ്പേരെ വിമാനത്താവളത്തില്‍ വെച്ച് തിരിച്ചയച്ചു

മരങ്ങള്‍ മുറിച്ച ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു; യുവാവ് സൗദിയില്‍ അറസ്റ്റില്‍
റിയാദ്: രാജ്യത്തെ പരിസ്ഥിതി നിയമങ്ങള്‍ ലംഘിച്ച് മരങ്ങള്‍ മുറിച്ച പൗരനെ സൗദി പൊലീസ് അറസ്റ്റ് ചെയ്തു. അല്‍ ഖസീം പ്രവിശ്യയുടെ ഭാഗമായ റാസ് ഗവര്‍ണറേറ്റില്‍ നിന്നാണ് ഇയാള്‍ അറസ്റ്റിലായത്. ഇലക്ട്രിക് ഉപകരണം ഉപയോഗിച്ച് ഇയാള്‍ മരം മുറിക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

അടുത്തിടെ പരിസ്ഥിതി നിയമലംഘനങ്ങള്‍ക്കെതിരെ സൗദി അറേബ്യ കര്‍ശന നടപടികളെടുത്തിരുന്നു. ഈ മാസം തുടക്കത്തില്‍ പബ്ലിക് പാര്‍ക്കില്‍ അനുവദനീയമല്ലാത്ത സ്ഥലത്ത് തീ കത്തിച്ച എട്ടുപേരെ സൗദി പരിസ്ഥിതി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ ഏഴു പേര്‍ സൗദി പൗരന്മാരും ഒരാള്‍ ഈജിപ്ത് സ്വദേശിയുമാണ്. അബഹയിലെ അല്‍ സൗദാ പാര്‍ക്കിലാണ് സംഭവം ഉണ്ടായത്. അനധികൃതമായി മരങ്ങള്‍ കത്തിച്ചാല്‍ സൗദിയില്‍ 40,000 റിയാല്‍ വരെയാണ് പിഴ ചുമത്തുക. സുരക്ഷ പരിഗണിച്ച് 2019ലാണ് പൂന്തോട്ടങ്ങളിലും മറ്റ് പൊതുസ്ഥലങ്ങളിലും ഉപയോഗശൂന്യമായ വസ്തുക്കള്‍ കൂട്ടിയിട്ട് കത്തിക്കുന്നതിന് അധികൃതര്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. 

'ഹുറൂബ്' ഒഴിവാക്കാന്‍ കൈക്കൂലി; സൗദിയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന് തടവുശിക്ഷ