പരിശോധന നടത്തിയ 36 മിനി മാര്‍ക്കറ്റുകളില്‍ 185 സ്വദേശികള്‍ ജോലി ചെയ്യുന്നുവെന്ന് അധികൃതര്‍ കണ്ടെത്തി. ഇവരില്‍ 12 പേര്‍ വനിതകളുമാണ്.

റിയാദ്: സൗദി അറേബ്യയില്‍ സ്വദേശിവത്കരണ നിബന്ധനകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ മിനി മാര്‍ക്കറ്റുകളില്‍ പരിശോധന. നജ്റാനിലെയും ഹബൂനയിസലെയും 36 മിനി മാര്‍ക്കറ്റുകളിലാണ് കഴിഞ്ഞ ദിവസം സ്വദേശിവത്കരണ കമ്മിറ്റി പരിശോധന നടത്തിയത്. നിയമലംഘനങ്ങള്‍ കണ്ടെത്തിയ ആറ് സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി.

പരിശോധന നടത്തിയ 36 മിനി മാര്‍ക്കറ്റുകളില്‍ 185 സ്വദേശികള്‍ ജോലി ചെയ്യുന്നുവെന്ന് അധികൃതര്‍ കണ്ടെത്തി. ഇവരില്‍ 12 പേര്‍ വനിതകളുമാണ്. ഇവിടെ ജോലി ചെയ്യുന്ന പ്രവാസികളുടെ എണ്ണം 138 ആണ്. സ്വദേശിവത്കരണ പരിധിയില്‍ വരുന്ന 22 തൊഴില്‍ തസ്‍തികകള്‍ നിര്‍ണയിച്ച അധികൃതര്‍, ഈ തസ്‍തികകളില്‍ സ്വദേശികളെ നിയമിക്കാനുള്ള നടപടികളും സ്വീകരിച്ചു. മറ്റ് ശിക്ഷാ നടപടികള്‍ ഒഴിവാക്കുന്നതിനായി നിയമപ്രകാരമുള്ള സ്വദേശിവത്കരണ നിരക്ക് പാലിക്കണമെന്ന് തൊഴിലുടമകളോട് അധികൃതര്‍ ആവശ്യപ്പെട്ടു.

Read also:  കര്‍ശന പരിശോധന തുടരുന്നു; ഒരാഴ്ചയ്ക്കിടെ അറസ്റ്റിലായത് 16,340 പ്രവാസികള്‍

സൗദി അറേബ്യയില്‍ വാഹനാപകടം; ഒരു കുടുംബത്തിലെ ഏഴ് പേര്‍ മരിച്ചു

റിയാദ്: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ ഏഴ് പേര്‍ മരിച്ചു. പശ്ചിമ റിയാദിലെ അല്‍ മഹ്‍ദിയ ഡിസ്‍ട്രിക്ടിലായിരുന്നു അപകടം. സൗദി കുടുംബമാണ് അപകടത്തില്‍പെട്ടത്. സൗദി സുരക്ഷാ സേനയിലെ ഉദ്യോഗസ്ഥനായ മുഹമ്മദ് അല്‍ സുബൈഇയും ഭാര്യയും അഞ്ച് മക്കളുമാണ് മരിച്ചത്. ഏറ്റവും ഇളയ മകന് രണ്ട് മാസം മാത്രമാണ് പ്രായം. ബന്ധുക്കളെ സന്ദര്‍ശിക്കാനായി പോകുന്നതിനിടെയായിരുന്നു കുടുംബം സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പെട്ടത്. മൃതദേഹങ്ങള്‍ പിന്നീട് ഖബറടക്കി.

Read also: പറന്നുയരാന്‍ മുന്നോട്ടു നീങ്ങിയ വിമാനം റണ്‍വേയില്‍ ഫയര്‍ എഞ്ചിനുമായി കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു