പ്രവാസി മലയാളി കുവൈത്തിൽ നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ ദിവസം രാത്രി അദാൻ ഹോസ്‌പറ്റിലിൽ വെച്ചായിരുന്നു മരണം സംഭവിച്ചത്. ഭൗതിക ശരീരം നാട്ടിലേക്ക് കൊണ്ട് പോകാനുള്ള പ്രവർത്തനങ്ങൾ ഫോക്കിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു.
കുവൈത്ത് സിറ്റി: കണ്ണൂർ പാപ്പിനിശേരി പി.പി ഹൗസിൽ ഖാലിദ്. വി.കെ.കെ കുവൈത്തിൽ നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ ദിവസം രാത്രി അദാൻ ഹോസ്‌പറ്റിലിൽ വെച്ചായിരുന്നു മരണം സംഭവിച്ചത്.
ഭാര്യ ജമീല പി.പി, മക്കൾ ഷബില (കുവൈറ്റ്) സജില (അൽ-ഐൻ) സാജിദ് (ഖത്തർ). മരുമക്കൾ റസ്സൽ (കുവൈറ്റ്), സുനീർ (അൽ-ഐൻ). ഭൗതിക ശരീരം നാട്ടിലേക്ക് കൊണ്ട് പോകാനുള്ള പ്രവർത്തനങ്ങൾ ഫോക്കിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു.


