മുഖ്യമന്ത്രി പിണറായി വിജയൻ ദുബൈയിലെത്തി. ഇന്ത്യൻ കോൺസുലേറ്റ് പ്രതിനിധികൾ, പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ, സ്വീകരണ പരിപാടിയുടെ ജനറൽ കൺവീനർ, ഉൾപ്പെടെയുള്ളവർ ചേർന്ന് സ്വീകരിച്ചു.

ദുബൈ: ഗൾഫ് സന്ദർശനത്തിന്‍റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ദുബൈയിൽ എത്തി. മൂന്നു ദിവസത്തെ സന്ദർശനത്തിനായാണ് പിണറായി വിജയൻ ദുബൈയിലെത്തിയത്. മന്ത്രി സജി ചെറിയാന്‍, ചീഫ് സെക്രട്ടറി എ. ജയതിലക് എന്നിവരും അദ്ദേഹത്തിനൊപ്പമുണ്ട്. ഇന്ത്യൻ കോൺസുലേറ്റ് പ്രതിനിധികൾ, പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ, സ്വീകരണ പരിപാടിയുടെ ജനറൽ കൺവീനർ, ഉൾപ്പെടെയുള്ളവർ ചേർന്ന് സ്വീകരിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മൂന്ന് ദിവസത്തെ സന്ദർശനത്തിൽ ഇന്ത്യൻ കോൺസൽ ജനറൽ, ബിസിനസ് പ്രമുഖർ, ദുബൈയിലെ ഭരണകർത്താക്കൾ തുടങ്ങിയവരുമായി കൂടിക്കാഴ്ചകൾ നടത്തും. അതോടൊപ്പം ദുബൈ ഖിസൈസിലെ അമിറ്റി സ്കൂളിൽ നടക്കുന്ന 'ഓർമ കേരളോത്സവത്തിൽ' പങ്കുചേരും. തിങ്കളാഴ്ച വൈകിട്ട് മുഖ്യമന്ത്രി ദുബൈയില്‍ പ്രവാസികളെ അഭിസംബോധന ചെയ്യും. മുഖ്യമന്ത്രിയുടെ അഞ്ച് ഗൾഫ് രാജ്യങ്ങളിലെ സന്ദർശനം ദുബൈയിൽ അവസാനിക്കുകയാണ്.