സൗദി തൊഴിലുടമയുമായി റിയാദില്‍ നിന്ന് അല്‍ഖര്‍ജിലേക്ക് പോകുേമ്പാള്‍ എക്‌സിറ്റ് 15ന് സമീപം ഇവരുടെ കാറിന്റെ പിന്നില്‍ മറ്റൊരു വാഹനം വന്നിടിച്ചായിരുന്നു അപകടം.

റിയാദ്: സൗദി അറേബ്യയുടെ മധ്യപ്രവിശ്യയിലുണ്ടായ കാറപകടത്തില്‍ മലയാളിയും സൗദി പൗരനും മരിച്ചു. റിയാദിന് സമീപം അല്‍ഖര്‍ജില്‍ ഒരാഴ്ച മുമ്പുണ്ടായ അപകടത്തില്‍ പരിക്കേറ്റ് അല്‍ഖര്‍ജ് മിലിറ്ററി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പാലക്കാട് തൃത്താല കൊടക്കാഞ്ചേരി സ്വദേശി സുലൈമാന്‍ (58) ആണ് ഇന്ന് (തിങ്കളാഴ്ച) രാവിലെ മരിച്ചത്.

സൗദി തൊഴിലുടമയുമായി റിയാദില്‍ നിന്ന് അല്‍ഖര്‍ജിലേക്ക് പോകുേമ്പാള്‍ എക്‌സിറ്റ് 15ന് സമീപം ഇവരുടെ കാറിന്റെ പിന്നില്‍ മറ്റൊരു വാഹനം വന്നിടിച്ചായിരുന്നു അപകടം. തൊഴിലുടമ സംഭവസ്ഥലത്ത് തന്നെ മരിച്ചു. സുലൈമാന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഉടന്‍ മിലിറ്ററി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പിതാവ്: ഹസൈനാര്‍. മാതാവ്: പാത്തുമ്മ. ഭാര്യ: ബള്‍ക്കീസ്. മക്കള്‍: താഹിറ, ഷിജിന, സുബ്ഹാന, ഷഹീന്‍. മൃതദേഹം അല്‍ഖര്‍ജില്‍ ഖബറടക്കുന്നതിന് ആവശ്യമായ നടപടികള്‍ക്ക് അല്‍ഖര്‍ജ് കെ.എം.സി.സി വെല്‍ഫെയര്‍ വിങ്ങ് രംഗത്തുണ്ട്.

Read More: പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

സൗദി അറേബ്യയിൽ മരിച്ച രണ്ട് ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു

റിയാദ്: സൗദി അറേബ്യയില്‍ മരിച്ച രണ്ട് ഇന്ത്യാക്കാരുടെ മൃതദേഹങ്ങൾ മലയാളികളുടെ ഇടപെടലിൽ നാട്ടിലെത്തിച്ചു. ഒരു തമിഴ്‍നാട് സ്വദേശിയുടെയും മറ്റൊരു രാജസ്ഥാൻ സ്വദേശിയുടെയും മൃതദേഹങ്ങളാണ് ഉനൈസ കെ.എം.സി.സിയുടെ ഇടപെടലിൽ നാട്ടിലേക്ക് അയച്ചത്. രാജസ്ഥാൻ സ്വദേശി ഭഗവാൻ റാം (53) ഹൃദയാഘാതം മൂലമാണ് മരിച്ചത്. തമിഴ്നാട് കന്യാകുമാരി സ്വദേശി ദിലീഷ് സെൽവരാജിനെ (27) ഉനൈസയിലെ താമസസ്ഥലത്ത് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു.

ഉനൈസ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വെൽഫെയർ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് നിയമ നടപടികൾ പൂർത്തിയാക്കി രണ്ട് മൃതദേഹങ്ങളും നാട്ടിലെത്തിച്ചത്. സുഹൃത്തുക്കളെ കാണുന്നതിന് വേണ്ടി യാംബുവിൽനിന്നും അൽഖസീമിലെത്തിയ ഭഗവാൻ റാമിനെ ഹൃദയാഘാതത്തെ തുടർന്ന് കിങ് സഊദ് ശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഒരു മാസത്തോളം ചികിത്സ തുടർന്നെങ്കിലും കഴിഞ്ഞ മാസം 16ന് മരിച്ചു.

ചികിത്സയില്‍ കഴിയുന്നതിനിടെ മരിച്ച പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

തമിഴ്നാട് കന്യാകുമാരി സ്വദേശി ദിലീഷ് സെൽവരാജൻ ജോലിക്ക് ഹാജരാകാതിരുന്നതിനെ തുടർന്ന് സഹപ്രവർത്തകൻ നടത്തിയ അന്വേഷണത്തിൽ താമസസ്ഥലത്തെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കാണുകയായിരുന്നു. കുടുംബത്തിന്റെ ഏക തുണയായിരുന്ന മകന്റെ വിയോഗം കാരണം പ്രയാസത്തിലായ മാതാപിതാക്കൾ കെ.എം.സി.സി ഉനൈസ സെൻട്രൽ കമ്മിറ്റിയെ ബന്ധപ്പെട്ട് മൃതദേഹം നാട്ടിലെത്തിക്കാൻ സഹായം തേടി. 

എന്നാൽ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ചെലവുകൾ വഹിക്കാൻ സ്‍പോൺസർ വിസമ്മതിച്ചതിനെ തുടർന്ന് നടപടികൾ അനിശ്ചിതത്വത്തിലായി. തുടർന്ന് കെ.എം.സി.സി നേതൃത്വം റിയാദ് ഇന്ത്യൻ എംബസിയെ സമീപിക്കുകയും എംബസി സാമൂഹികക്ഷേമ വിഭാഗം ചെലവുകൾ ഏറ്റെടുക്കുകയുമായിരുന്നു.