മൃതദേഹം നാട്ടിൽ കൊണ്ടുപോയി സംസ്കരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

റിയാദ്: സൗദി അറേബ്യയിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. സൗദി അറേബ്യൻ മാർക്കറ്റിങ് കമ്പനിയിൽ ക്വാളിറ്റി ഇൻസ്പെക്ടർ ഉദ്യോഗസ്ഥനായ കോട്ടയം മണർകാട് സ്വദേശി അനൂപ് എബ്രഹാം (43) ആണ് മരിച്ചത്. പിതാവ്: കെ.പി. അബ്രഹാം, മാതാവ്: സാറാമ്മ, ഭാര്യ: അനീജ മറിയം ജോസഫ്. മൂന്നു വയസ്സുള്ള റെബേക്ക എബ്രഹാം മകളാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മൃതദേഹം നാട്ടിൽ കൊണ്ടുപോയി സംസ്കരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. മരണാന്തര നടപടികൾ പൂർത്തിയാക്കാൻ കമ്പനി പ്രധിനിധികളായ മനു, സിദ്ദീഖ്‌ കൊളപ്പുറം, ഇന്ത്യൻ കൾച്ചറൽ ഫണ്ടേഷൻ സർവീസ് സമിതി പ്രസിഡന്റ് ഇബ്രാഹിം കരീം, സെക്രട്ടറി ജബ്ബാർ കുനിയിൽ, സഫ്‌വ വളണ്ടിയേഴ്‌സ് കോർഡിനേറ്റർ റസാഖ് വയൽക്കര എന്നിവർ രംഗത്തുണ്ട്.

Read More: പ്രവാസി മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചു

സൗദി അറേബ്യയില്‍ ഹൃദയാഘാതം മൂലം മരിച്ച പ്രവാസിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി

റിയാദ്: സൗദി അറേബ്യയിലെ റിയാദിൽ കഴിഞ്ഞ ദിവസം പുലർച്ചെ മരിച്ച തൃശൂർ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു. തൃശൂർ ആവിണിശ്ശേരി വല്ലൂർവളപ്പിൽ വീട്ടിൽ രാജീവിന്റെ (42) മൃതദേഹമാണ് എയർ ലങ്ക വിമാനത്തിൽ കൊളംബോ വഴി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിച്ചത്. 

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് റിയാദ് നാഷണൽ ഗാർഡ് ഹോസ്‍പിറ്റലിലേക്ക് പോകുന്ന വഴിയിൽ വീണ്ടും ഹൃദയാഘാതമുണ്ടായതാണ് രാജീവിന്റെ മരണത്തിലേക്കു നയിച്ചത്. നെടുമ്പാശ്ശേരി എയർപോർട്ടിൽ എത്തിച്ച മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി സ്വദേശത്ത് സംസ്‍കരിച്ചു. 

Read More: നിര്‍മാണത്തിലിരുന്ന കെട്ടിടത്തില്‍ നിന്നു വീണ് പ്രവാസി മരിച്ചു

പിതാവ് - രവി. മാതാവ് - മറിയക്കുട്ടി. ഭാര്യ - രമ്യ. റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് പുല്ലൂർ, ജനറൽ കൺവീനർ ഷറഫ് പുളിക്കൽ, ഫൈസൽ തങ്ങൾ, ജാഫർ മഞ്ചേരി എന്നിവരുടെ നേതൃത്വത്തിലാണ് നടപടിക്രമങ്ങൾ പൂർത്തീകരിച്ച് മൃതദേഹം നാട്ടിലേക്കയച്ചത്.