നെഞ്ചുവേദനയെ തുടര്‍ന്ന് ശുമൈസി ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ശസ്ത്രക്രിയ നടത്തിയിരുന്നെങ്കിലും മരണപ്പെടുകയായിരുന്നു.
റിയാദ്: മലയാളി സൗദി അറേബ്യയില്‍ നിര്യാതനായി. മലപ്പുറം അരീക്കോട് വാലില്ലാപ്പുഴ കുട്ടൂളി സ്വദേശി മാത്തുത്തൊടി സൂപ്പി (55) ആണ് റിയാദില്‍ മരിച്ചത്. നെഞ്ചുവേദനയെ തുടര്‍ന്ന് ശുമൈസി ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ശസ്ത്രക്രിയ നടത്തിയിരുന്നെങ്കിലും മരണപ്പെടുകയായിരുന്നു. ഭാര്യ: ഫാത്തിമ, മക്കള്‍: ജസ്‌ന, അസ്ലി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനായി റിയാദ് കെഎംസിസി വെല്‍ഫയര്‍ വിങ് ചെയര്‍മാന്‍ സിദ്ദിഖ് തുവ്വൂര്‍, ഉമര്‍ അമാനത്ത്, സുഹൃത്തുക്കളായ ഫൈസല്‍, തോമസ് എന്നിവര്‍ രംഗത്തുണ്ട്.
ഒമ്പതാം നിലയിലെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് വീണ് പതിനാലുകാരിക്ക് പരിക്ക്
മലയാളി യുവാവ് സൗദിയില്‍ഹൃദയാഘാതം മൂലം മരിച്ചു
റിയാദ്: നെഞ്ചുവേദനയെ തുടർന്ന് കുഴഞ്ഞുവീണ പ്രവാസി മലയാളി യുവാവ് സൗദി അറേബ്യയിൽ ആശുപത്രിയിൽ മരിച്ചു. എറണാകുളം പള്ളുരുത്തി നമ്പ്യാമ്പുറം കണ്ടത്തിപ്പറമ്പില്‍ അജീഷ് (29) ആണ് മരിച്ചത്. കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ ലുലു ഹൈപ്പർമാർക്കറ്റ് റോയല്‍ കമ്മീഷന്‍ ബ്രാഞ്ചിന്റെ മാനേജരാണ്. വ്യാഴാഴ്ച വൈകീട്ട് നെഞ്ചു വേദനയെ തുടര്‍ന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ അടുത്തുള്ള ജുബൈല്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പിതാവ്: ഹബീബ്, മാതാവ്: സാജിദ, ഭാര്യ: സുഹാന.
സൗദിയിൽ സ്വർണത്തിന്‍റെയും ചെമ്പിന്‍റെയും വൻ നിക്ഷേപങ്ങൾ കണ്ടെത്തി
ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെപ്രവാസി മലയാളി മരിച്ചു
റിയാദ്: സൗദിയില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് തൃശൂര്‍ ആവിനിശ്ശേരി വല്ലൂര്‍ വളപ്പില്‍ വീട്ടില്‍ രാജീവ് (42) ആണ് മരിച്ചത്.
മൃതദേഹം റിയാദ് ശുമൈസി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. പിതാവ്: രവി, മാതാവ്: മറിയകുട്ടി, ഭാര്യ: രമ്യ. മരണാനന്തര നടപടിക്രമങ്ങളുമായി റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ റഫീഖ് പുല്ലൂര്‍, ജനറല്‍ കണ്‍വീനര്‍ ഷറഫ് പുളിക്കല്‍, ഫൈസല്‍ തങ്ങള്‍, ഹനീഫ മുതുവല്ലൂര്‍ എന്നിവര്‍ രംഗത്തുണ്ട്. മൃതദേഹം നാട്ടില്‍ കൊണ്ടുപോകും.
