ഖൗല ആശുപത്രി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതശരീരം നടപടിക്രമങ്ങള്‍ക്ക്  ശേഷം പിന്നീട് സോഹാറില്‍ സംസ്‌കരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

മസ്‌കറ്റ്: കൊവിഡ് ബാധിച്ച് മലയാളി ഒമാനില്‍ മരിച്ചു. കോട്ടയം ചങ്ങനാശേരി ഇത്തിത്താനം മലകുന്നം സ്വദേശി കരിമ്പോലില്‍ തങ്കപ്പന്‍ ആചാര്യയുടെ മകന്‍ സുനില്‍ കുമാര്‍ (46)ആണ് മസ്‌കറ്റിലെ ഖൗല ആശുപത്രിയില്‍ മരിച്ചത്. കഴിഞ്ഞ ഒരു മാസം കൊവിഡ് മൂലം ചികിത്സയിലായിരുന്ന സുനില്‍ കുമാര്‍ ഗള്‍ഫാര്‍ എഞ്ചിനീറിങ് കമ്പനിയിലെ അസ്ഫള്‍ട് എഞ്ചിനീയറായി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു.

ഖൗല ആശുപത്രി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതശരീരം നടപടിക്രമങ്ങള്‍ക്ക് ശേഷം പിന്നീട് സോഹാറില്‍ സംസ്‌കരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഭാര്യ: ജയശ്രീ (മാവേലിക്കര കുന്നം), മക്കള്‍: ദേവിശ്രീ, അനുശ്രീ.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona