35 വര്‍ഷത്തിലേറെയായി മസ്‌കറ്റ് വാദികബീറില്‍ വാഹന വര്‍ക്ക്‌ഷോപ്പ് നടത്തി വരികയായിരുന്നു.
മസ്‌കറ്റ്: ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി ഒമാനില്‍ മരിച്ചു. കായംകുളം പെരിങ്ങര ചെറിയ ഈരിക്കല്‍ വീട്ടില്‍ ശശിധരന്‍ കുഞ്ഞു പിള്ള (63) ആണ് മരിച്ചത്. 35 വര്‍ഷത്തിലേറെയായി മസ്‌കറ്റ് വാദികബീറില്‍ വാഹന വര്‍ക്ക്‌ഷോപ്പ് നടത്തി വരികയായിരുന്നു. ഭാര്യ: പുഷ്പലത. മക്കള്‍: വിഷ്ണു, സോന. മൃതദേഹം നാട്ടിലെത്തിക്കും.
സൗദിയിൽ ജീവനൊടുക്കിയ മലയാളിയുടെ മൃതദേഹം രണ്ടുമാസത്തിന് ശേഷം നാട്ടിലെത്തിച്ചു
വാഹനം ഒട്ടകവുമായി കൂട്ടിയിടിച്ച് അപകടം; മരണപ്പെട്ട പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
റിയാദ്: സൗദിയിൽ വാഹനാപകടത്തിൽ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലയച്ചു. ഹാഇലിലുണ്ടായ അപകടത്തിൽ മരിച്ച തിരുവനന്തപുരം ചെറിയതുറ സ്വദേശിയും ഹാഇലിലെ റൊട്ടി കമ്പനി ജീവനക്കാരനുമായ വിനോജ് ഗിൽബെർട്ട് ജോണിന്റെ (42) മൃതദേഹമാണ് ഇന്ത്യൻ സോഷ്യൽ ഫോറം പ്രവർത്തകരുടെ സഹായത്തോടെ നാട്ടിലെത്തിച്ചത്.
ഹാഇൽ - റൗദ റോഡിൽ രാത്രിയിൽ വിനോജ് ഗില്‍ബെര്‍ട്ട് ഓടിച്ചിരുന്ന വാഹനം ഒട്ടകവുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ എസ്.ഡി.പി.ഐ മണ്ഡലം പ്രസിഡന്റ് ജെ.കെ. അനസ്, ജില്ലാ ട്രഷറർ ഷംസുദ്ദീൻ മണക്കാട് എന്നിവരുടെ നേതൃത്വത്തിൽ മൃതദേഹം ഏറ്റുവാങ്ങി ബന്ധുക്കൾക്ക് കൈമാറി.
വിസിറ്റ് വിസയിലെത്തിയ ഇന്ത്യക്കാരന്‍ മദീന സന്ദര്‍ശനത്തിനിടെ മരിച്ചു
ഇന്ത്യന്‍ സോഷ്യല്‍ ഫോറം റിയാദ് കേരള സ്റ്റേറ്റ് വെൽഫെയർ കോഡിനേറ്റർ അസീസ് പയ്യന്നൂര്‍, ഹാഇൽ സോഷ്യൽ ഫോറം ബ്ലോക്ക് പ്രസിഡന്റ് എൻ.കെ. റഊഫ്, ഹാഇലിലെ സാമൂഹിക പ്രവർത്തകനായ ചാൻസ റഹ്മാൻ, റിയാദ് റൗദ ബ്രാഞ്ച് പ്രസിഡന്റ് ഷാനവാസ് പൂന്തുറ എന്നിവർ മൃതദേഹം നാട്ടിൽ അയക്കാനുള്ള നടപടി ക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കി. പരേതനായ ജോണ്‍ ഗില്‍ബെര്‍ട്ടിന്റെയും പ്രേമ ഗില്‍ബെര്‍ട്ടിന്റെയും മകനാണ്. ഭാര്യ ഫെബി വിനോജ് മകൾ സോജ് മേരി വിനോജ്.
