പന്ത്രണ്ട് വർഷത്തോളമായി ഒമാൻ ഫ്ലോർ  മിൽസ് കമ്പനിയിലെ ദഹാബി ബേക്കറി  വിഭാഗത്തിലെ  അക്കൗണ്ട്സ് സൂപ്പർവൈസറായി ജോലി ചെയ്ത് വരികയായിരുന്നു.

മസ്കറ്റ്: ഒമാനില്‍ ഹൃദയാഘാതം മൂലം പ്രവാസി മലയാളി മരിച്ചു. ആലപ്പുഴ മാവേലിക്കര ആഞ്ഞിലിപറ സ്വദേശി ശ്രീ കൃഷ്ണ മന്ദിരത്തിൽ കൃഷ്ണ കുമാർ ആണ് (51) ഒമാനിലെ ബർഖയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണമടഞ്ഞത്. പന്ത്രണ്ട് വർഷത്തോളമായി ഒമാൻ ഫ്ലോർ മിൽസ് കമ്പനിയിലെ ദഹാബി ബേക്കറി വിഭാഗത്തിലെ അക്കൗണ്ട്സ് സൂപ്പർവൈസറായി ജോലി ചെയ്ത് വരികയായിരുന്നു. ഭാര്യ: പ്രിയ, മക്കൾ: കാർത്തിക്, വർഷ. ഭൗതിക ശരീരം തുടർ നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Read More - ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

സന്ദർശക വിസയിലെത്തിയ മലയാളി സൗദിയില്‍ മരിച്ചു 

റിയാദ് : സന്ദർശക വിസയിലെത്തിയ മലയാളി സൗദി അറേബ്യയില്‍ നിര്യാതനായി. തൃശൂർ മുള്ളൂർക്കര സ്വദേശി കീഴ്പ്പാടത്ത് വീട്ടിൽ ഗോവിന്ദൻ(76) ആണ് മരിച്ചത്. ഹൃദയസ്തഭനമാണ് മരണ കാരണം. ഭാര്യക്കൊപ്പം സന്ദർശക വിസയിൽ മകളുടെ മകൻ മനോജിന്റെ അടുത്ത് എത്തിയതായിരുന്നു.

ഭാര്യ - ജയ. മക്കൾ - ലത (ചെന്നൈ ), പ്രേം ചന്ദ്ര്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാൻ നിയമ നടപടികൾക്കായി ഒ.ഐ.സി.സി നേതാവ് രാജു തൃശൂർ, പ്രവാസി മലയാളി ഫൗണ്ടെഷൻ പ്രവർത്തകരും രംഗത്തുണ്ട്.

Read More - സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയില്‍ പ്രതികരണവുമായി ഒമാനിലെ സര്‍വകലാശാല

മലയാളി ഉംറ തീർഥാടക നാട്ടിലേക്കുള്ള യാത്രക്കിടെ മരിച്ചു

റിയാദ്: ഉംറ തീർഥാടനം പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങാൻ എയർപ്പോർട്ടിലേക്കുള്ള യാത്രാമധ്യേ മലയാളി തീർഥാടക മരിച്ചു. കണ്ണൂർ താണ സ്വദേശിനി അൽ-സഫ കോട്ടേജിൽ ഖദീജ പാലിച്ചുമ്മാന്റെവിട (70) ആണ് ജിദ്ദ എയർപ്പോർട്ടിലേക്കുള്ള പോവുകയായിരുന്ന ബസിൽ മരിച്ചത്.

മദീന സന്ദർശനവും ഉംറ തീർഥാടനവും പൂർത്തിയാക്കി മകനോടൊപ്പം ഞായറാഴ്ച മക്കയിൽ നിന്നും ജിദ്ദ എയർപ്പോർട്ടിലേക്ക് യാത്ര ചെയ്യുകയായിരുന്നു. മൃതദേഹം ജിദ്ദയിൽ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങൾ ജിദ്ദ കെ.എം.സി.സി വെൽഫെയർ വിങ്ങിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു.