അബുദാബി-കുഞ്ഞിമംഗലം കെഎംസിസി പ്രവര്‍ത്തകനായിരുന്നു.

അബുദാബി: പ്രവാസി മലയാളി അബുദാബിയില്‍ മരിച്ചു. കണ്ണൂര്‍ പയ്യന്നൂര്‍ കുഞ്ഞിമംഗലം സ്വദേശി കെ അമീന്‍ (38) ആണ് ഹൃദയാഘാതം മൂലം അബുദാബിയില്‍ മരിച്ചത്. അബുദാബി-കുഞ്ഞിമംഗലം കെഎംസിസി പ്രവര്‍ത്തകനായിരുന്നു. പിതാവ്: ടി പി കെ മൊയ്തീന്‍, മാതാവ്: ആമിന, ഭാര്യ: ഹാമിദ, നാലു മക്കളുണ്ട്.

മലയാളി യുവാവ് യുഎഇയില്‍ മരിച്ചു

അബുദാബി: മലയാളി യുവാവ് യുഎഇയില്‍ ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം മാറാക്കര കല്ലാര്‍മംഗലം ചേലക്കുത്ത് സ്വദേശി അനസ് ഇസ്‍ഹാഖ് വെളിച്ചപ്പാട്ടില്‍ (30) ആണ് അബുദാബിയില്‍ മരിച്ചത്. ബനിയാസില്‍ ഷഹീന്‍ സൂപ്പര്‍മാര്‍ക്കറ്റിന് സമീപം അല്‍ മുഖസ് അല്‍ അബ്‍യദ് എന്ന സലൂണിലെ ജീവനക്കാരനായിരുന്നു.

2018 മുതല്‍ അല്‍ മുഖസ് അല്‍ അബ്‍യദ് സലൂണില്‍ ജോലി ചെയ്യുന്ന അനസ് ഇസ്‍ഹാഖ് കെ.എം.സി.സി പ്രവര്‍ത്തകനും അബുദാബി കെ.എം.സി.സി കെയര്‍ അംഗവുമാണ്. പിതാവ് - ഇസ്‍ഹാഖ്. മാതാവ് - സുലൈഖ. ഭാര്യ - ഷഹര്‍ബാന്‍ മുക്കിലപ്പീടിക കാടാമ്പുഴ. മക്കള്‍ - സെന്‍സ ഫാത്തിമ, ഷൈഹ ഫാത്തിമ. സഹോദരങ്ങള്‍ - അന്‍സാര്‍ (ഫുജൈറ), സുഹൈല എടക്കുളം. നിയമ നടപടികള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് ബനിയാസ് കെ.എം.സി.സി ഭാരവാഹികള്‍ അറിയിച്ചു.

Read More - മലയാളി ഉംറ തീർഥാടക നാട്ടിലേക്കുള്ള യാത്രക്കിടെ മരിച്ചു

സൗദിയില്‍ വെള്ളക്കെട്ടില്‍ ബാലിക മുങ്ങി മരിച്ചു

മദീന: സൗദി അറേബ്യയിലെ മദീനയില്‍ മഴയില്‍ രൂപപ്പെട്ട വെള്ളക്കെട്ടില്‍ വീണ് ബാലിക മുങ്ങി മരിച്ചു. മദീനയിലെ ഖൈബറിലെ വാദി അല്‍ഗറസിലാണ് കുട്ടി മുങ്ങി മരിച്ചത്. വെള്ളക്കെട്ടില്‍ കുട്ടി മുങ്ങി മരിച്ചതായി വിവരം ലഭിച്ച ഉടന്‍ സ്ഥലത്തെത്തിയതായി സിവില്‍ ഡിഫന്‍സ് ട്വിറ്ററില്‍ അറിയിച്ചു.

Read More -  ലഹരിമരുന്ന് കടത്തിയ യുവാവിന് സൗദി അറേബ്യയില്‍ വധശിക്ഷ വിധിച്ചു

സിവില്‍ ഡിഫന്‍സ് കുട്ടിയുടെ മൃതദേഹം പുറത്തെടുത്തു. മഴക്കാലത്ത് അരുവികളും വെളക്കെട്ടുകളും മുറിച്ചു കടക്കുമ്പോള്‍ ജാഗ്രത പുലര്‍ത്തണമെന്ന് സിവില്‍ ഡിഫന്‍സ് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.