മദീന സന്ദർശനവും ഉംറ തീർഥാടനവും പൂർത്തിയാക്കി മകനോടൊപ്പം ഞായറാഴ്ച മക്കയിൽ നിന്നും ജിദ്ദ എയർപ്പോർട്ടിലേക്ക് യാത്ര ചെയ്യുകയായിരുന്നു.

റിയാദ്: ഉംറ തീർഥാടനം പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങാൻ എയർപ്പോർട്ടിലേക്കുള്ള യാത്രാമധ്യേ മലയാളി തീർഥാടക മരിച്ചു. കണ്ണൂർ താണ സ്വദേശിനി അൽ-സഫ കോട്ടേജിൽ ഖദീജ പാലിച്ചുമ്മാന്റെവിട (70) ആണ് ജിദ്ദ എയർപ്പോർട്ടിലേക്കുള്ള പോവുകയായിരുന്ന ബസിൽ മരിച്ചത്.

മദീന സന്ദർശനവും ഉംറ തീർഥാടനവും പൂർത്തിയാക്കി മകനോടൊപ്പം ഞായറാഴ്ച മക്കയിൽ നിന്നും ജിദ്ദ എയർപ്പോർട്ടിലേക്ക് യാത്ര ചെയ്യുകയായിരുന്നു. മൃതദേഹം ജിദ്ദയിൽ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങൾ ജിദ്ദ കെ.എം.സി.സി വെൽഫെയർ വിങ്ങിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു.

Read More -  പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

ഉംറ തീർഥാടനത്തിനെത്തിയ പ്രവാസി യുവാവ് മരിച്ചു

റിയാദ്: ഉംറ തീർഥാടകനായ കർണാടക സ്വദേശി മക്കയിലെ ഹോട്ടലിൽ ഉറക്കത്തിൽ മരിച്ചു. ദമ്മാമിൽനിന്ന് ഉംറക്കും മദീന സന്ദർശനത്തിനും എത്തിയ കുടക് സുണ്ടിക്കൊപ്പ സ്വദേശി റഫീഖ് ഹസൻ (35) ആണ് മരിച്ചത്. ഉംറക്ക് ശേഷം രാത്രി ഹോട്ടലിലെത്തി ഉറങ്ങാൻ കിടന്ന അദ്ദേഹം രാവിലെയായിട്ടും ഉറക്കമെഴുന്നേൽക്കാത്തതിനാൽ കൂടെയുള്ളവർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തി മരണം സ്ഥിരീകരിച്ച ശേഷം മൃതദേഹം മക്ക കിംഗ് ഫൈസൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പിതാവ് - ഹസൻ, മാതാവ് - പരേതയായ ആയിഷ, ഭാര്യ - സുമയ്യ, മകൾ - ഇഫ, സഹോദരങ്ങൾ - അബ്ദുറസാഖ്, മുംതാസ്, റംസീന. 

Read more - ദുബൈ തുറമുഖത്തെ തീപിടുത്തം: ഉത്തരവാദികളെന്ന് കണ്ടെത്തിയ അഞ്ച് വിദേശികളുടെ ജയില്‍ ശിക്ഷ ശരിവെച്ചു

സൗദി അറേബ്യയില്‍ നിയന്ത്രണംവിട്ട കാര്‍ കടലില്‍ പതിച്ചു; രണ്ട് പേര്‍ക്ക് പരിക്കേറ്റു

റിയാദ്: സൗദി അറേബ്യയില്‍ കാര്‍ നിയന്ത്രണംവിട്ട് കടലില്‍ പതിച്ച് രണ്ട് പേര്‍ക്ക് പരിക്ക്. ജിദ്ദയിലെ അല്‍ നൗറസ് പാര്‍ക്കിന് സമീപം കോര്‍ണിഷില്‍ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു അപകടം. വാഹനം ഓടിച്ചിരുന്ന യുവതിക്കും ഒരു കാല്‍നട യാത്രക്കാരനുമാണ് പരിക്കേറ്റത്. കോര്‍ണിഷ് റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന കാര്‍ ആദ്യം ഒരു കാല്‍നട യാത്രക്കാരനെ ഇടിക്കുകയായിരുന്നു. ഇതോടെ പരിഭ്രാന്തയായ കാറോടിച്ചിരുന്ന യുവതി ബ്രേക്കിന് പകരം വാഹനത്തിന്റെ ആക്സിലറേറ്ററില്‍ ചവിട്ടുകയും കാര്‍ അമിത വേഗതയില്‍ നിയന്ത്രണംവിട്ട് കടലില്‍ പതിക്കുകയുമായിരുന്നു.