കൊവിഡ് കാലത്ത് നാട്ടില്‍ പോയ യുവാവ് അടുത്തിടെ പുതിയ വിസയില്‍ സൗദിയില്‍ തിരിച്ചെത്തിയതായിരുന്നു.
റിയാദ്: ദക്ഷിണ സൗദിയില്‍ മലയാളി വാഹനാപകടത്തില്‍ മരിച്ചു. ഖമീസ് മുശൈത്തില്‍ നിന്നും ബിഷയ്ക്കുള്ള യാത്രക്കിടെ വാഹനാപകടത്തില്‍ മലപ്പുറം താനൂര്‍ മൂലക്കല്‍ സ്വദേശി ഷുക്കൂറിന്റെ മകന്‍ ഷെറിന്‍ ബാബുവാണ് മരിച്ചത്. കൊവിഡ് കാലത്ത് നാട്ടില്‍ പോയ യുവാവ് അടുത്തിടെ പുതിയ വിസയില്‍ സൗദിയില്‍ തിരിച്ചെത്തിയതായിരുന്നു. വാഹനത്തില്‍ കൂടെ ഉണ്ടായിരുന്ന വിജയന്‍ എന്നയാളെ പരിക്കുകളോടെ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.
നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പ്രവാസി മരിച്ചു
ചികിത്സയ്‍ക്കായി നാട്ടിലേക്ക് പോകുന്നതിനിടെ അസുഖം കൂടി പ്രവാസി യുവാവ് മരിച്ചു
മസ്‍കത്ത്: ഒമാനില്‍ നിന്ന് ചികിത്സയ്‍ക്കായി നാട്ടിലേക്ക് പോകുന്നതിനിടെ അസുഖം കൂടി പ്രവാസി മലയാളി മരിച്ചു. തൃശൂര്‍ കൊടുങ്ങല്ലൂര്‍ പുല്ലൂറ്റ് കോതയില്‍ വീട്ടില്‍ കെ.ജി രാഹുല്‍ (35) ആണ് മരിച്ചത്. വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെയാണ് ആരോഗ്യ നില വഷളായത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
നിര്‍മാണ മേഖലയില്‍ ജോലി ചെയ്‍തിരുന്ന രാഹുല്‍, പനിയും പ്രമേഹവും മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നാണ് ചികിത്സയ്‍ക്കായി നാട്ടിലേക്ക് പോകാന്‍ തീരുമാനിച്ചത്. എന്നാല്‍ വിമാനത്താവളത്തിലേക്കുള്ള യാത്രയ്‍ക്കിടെ ക്ഷീണം അനുഭവപ്പെട്ടു. തുടര്‍ന്ന് നിസ്‍വ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അവിടെവെച്ച് നില വഷളായതിനെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സൗദിയിൽ വാഹനാപകടത്തില്‍ മലയാളി സഹോദരങ്ങൾ മരിച്ചു
റിയാദ്: സൗദി അറേബ്യയില്‍ വാഹനാപകടം. രണ്ട് മലയാളി സഹോദരങ്ങള്‍ അപകടത്തില്‍ മരിച്ചു. സൗദി അറേബ്യയിലെ തെക്ക് പടിഞ്ഞാറൻ പ്രവിശ്യയായ ജിസാന് സമീപം ബെയ്ശ് മസ്‌ലിയയിൽ ഉണ്ടായ അപകടത്തിലാണ് മലപ്പുറം വേങ്ങര വെട്ടുതോട് കാപ്പിൽ കുഞ്ഞുമുഹമ്മദ് ഹാജിയുടെ മക്കളായ ജബ്ബാർ (44,) റഫീഖ്(41) എന്നിവർ മരിച്ചത്.
ശനിയാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്. ഇരുവരും ജിദ്ദയിൽനിന്ന് ജിസാനിലേക്ക് പച്ചക്കറി എടുക്കുന്നതിന് വാഹനത്തിൽ പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും രണ്ട് പേരുടെയും മരണം സംഭവിച്ചിരുന്നു. ബെയ്ഷ് ജനറൽ ആശുപത്രി മോർച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. സംഭവമറിഞ്ഞ് ഇവരുടെ ബന്ധുക്കള്‍ ജിദ്ദയില്‍ നിന്ന് ജിസാനിലേക്ക് പോയിട്ടുണ്ട്. തുടര്‍ നിയമ നടപടികൾക്ക് കെ.എം.സി.സി നേതാവ് ഹാരിസ് കല്ലായി നേതൃത്വം നൽകുന്നുണ്ട്.
