പരിക്കുകളോടെ അല്‍ അദാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഷാഹിദ് ശനിയാഴ്ച രാത്രി 12 മണിക്കാണ് മരിച്ചത്.

കുവൈത്ത് സിറ്റി: കുവൈത്തിലുണ്ടായ (Kuwait) കാറപകടത്തില്‍ (car accident) പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന മലയാളി മരിച്ചു. പയ്യോളി സ്വദേശിയായ നെല്ല്യേരി മാണിക്കോത്ത് മാണിക്യം വീട്ടില്‍ ഷാഹിദാണ് (24) മരിച്ചത്. 

പരിക്കുകളോടെ അല്‍ അദാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഷാഹിദ് ശനിയാഴ്ച രാത്രി 12 മണിക്കാണ് മരിച്ചത്. പിതാവ്: നിസാര്‍, മാതാവ്: സുബൈദ, സഹോദരങ്ങള്‍: ഷാറൂഖ്, നിദാന്‍, നീമ. മൃതദേഹം കുവൈത്തില്‍ ഖബറടക്കും.

കുവൈത്തില്‍ ഒരു കുടുംബത്തിലെ മൂന്നുപേര്‍ കൊല്ലപ്പെട്ട സംഭവം; പ്രവാസി ഇന്ത്യക്കാരന്‍ അറസ്റ്റില്‍

കുവൈത്ത് സിറ്റി: കുവൈത്തിലെ (Kuwait) അര്‍ദിയയില്‍ ഒരു കുടുംബത്തിലെ മൂന്നുപേര്‍ കൊല്ലപ്പെട്ട (murder) സംഭവത്തില്‍ ഇന്ത്യക്കാരന്‍ (Indian) അറസ്റ്റില്‍. കുവൈത്ത് പൗരന്‍ അഹ്മദ് (80), ഭാര്യ ഖാലിദ (50), മകള്‍ അസ്മ (18) എന്നിവരെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

വെള്ളിയാഴ്ചയാണ് മൂന്നുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. രണ്ടു ദിവസത്തിനകം പ്രതി പിടിയിലാകുകയായിരുന്നു. സുലൈബിയയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. സംഭവസ്ഥലത്തിന് ചുറ്റുമുള്ള സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. കൊല്ലപ്പെട്ട ഖാലിദയുടെ സഹോദരനാണ് മൃതദേഹങ്ങള്‍ കണ്ടതും പൊലീസില്‍ വിവരമറിയിച്ചതും. സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പ്രതി സമ്മതിച്ചതായി പൊലീസ് അറിയിച്ചു. തുടര്‍ നിയമനടപടികള്‍ക്കായി പ്രതിയെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. 

കൊലപാതകം ലക്ഷ്യമിട്ടാണ് പ്രതി ഇരകളുടെ വീട്ടിലെത്തിയതെന്ന് പൊലീസ് പറഞ്ഞു. മാറ്റി ധരിക്കാന്‍ വസ്ത്രവുമായാണ് ഇയാള്‍ വീട്ടിലെത്തിയത്. തിരിച്ചു പോയത് ഈ വസ്ത്രം ധരിച്ചുകൊണ്ടായിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായി. പ്രതിക്ക് ഈ വീട്ടിലുള്ളവരെ മുന്‍പരിചയമുണ്ട്. ഇവിടെ നിന്ന് കൊണ്ടുപോയ സ്വര്‍ണം വിറ്റ ഇന്‍വോയ്‌സും 300 ദിനാറും പ്രതിയില്‍ നിന്ന് കണ്ടെടുത്തു. ഇയാള്‍ വീട്ടിലെ മുഴുവന്‍ സ്വര്‍ണവും എടുത്തിട്ടില്ല. മൃതദേഹങ്ങളില്‍ സ്വര്‍ണാഭരണങ്ങള്‍ കണ്ടത് കൊണ്ടു തന്നെ കൊലപാതകത്തിന് കാരണം മോഷണം അല്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചിരുന്നു.

കുവൈത്തില്‍ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് ചാടി പ്രവാസി ആത്മഹത്യ ചെയ്തു

മൃഗത്തെ ദേശീയ പതാക പുതപ്പിച്ചു; കുവൈത്തില്‍ യുവതി അറസ്റ്റില്‍

കുവൈത്ത് സിറ്റി: ദേശീയ പതാകയെ അപമാനിച്ച കുറ്റത്തിന് (Insulting national flag) കുവൈത്തില്‍ യുവതി അറസ്റ്റിലായി (Kuwaiti woman arrested). ഇക്കഴിഞ്ഞ ദേശീയ ദിനാഘോഷങ്ങള്‍ക്കിടെ (National Day Celebrations) മൃഗത്തിന്റെ ശരീരത്തില്‍ ദേശീയ പതാക പുതപ്പിച്ചതിനാണ് (tying around an animal) നടപടിയെന്ന് ഗള്‍ഫ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ദേശീയ ദിനാഘോഷങ്ങളുടെ പേരില്‍ നടക്കുന്ന അതിരുവിട്ട പ്രവൃത്തികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് നേരത്തെ തന്നെ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

കുവൈത്തിന്റെയോ സുഹൃദ് രാജ്യങ്ങളുടെയോ ദേശീയ പതാകകളെ അപമാനിക്കുകയോ നശിപ്പിക്കുകയോ ചെയ്യുന്നത് രാജ്യത്ത് ജയില്‍ ശിക്ഷയും പിഴയും ലഭിക്കാവുന്ന കുറ്റമാണ്. 250 ദിനാര്‍ വരെ (അറുപതിനായിരത്തിലധികം ഇന്ത്യന്‍ രൂപ) ഇങ്ങനെ പിഴ ലഭിക്കും. ഇത്തരം പ്രവൃത്തികള്‍ നിയമ നടപടികളിലേക്ക് വഴിതെളിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. പതാകയെ അപമാനിച്ച വനിതയ്‍ക്കെതിരെ നടപടിയെടുത്തതായി അധികൃതര്‍ അറിയിച്ചിട്ടുണ്ട്.