ദുഹൈലില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഞായറാഴ്ച രാവിലെയായിരുന്നു അന്ത്യം സംഭവിച്ചത്.

ദോഹ: ഖത്തറില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി മരിച്ചു. കണ്ണൂര്‍ മുട്ടം വേങ്ങര സ്വദേശി പി കെ ഹൗസില്‍ പുന്നക്കന്‍ ശിഹാബുദ്ധീന്‍ (37) ആണ് മരിച്ചത്. ദുഹൈലില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഞായറാഴ്ച രാവിലെയായിരുന്നു അന്ത്യം സംഭവിച്ചത്. പിതാവ്: താജുദ്ധീന്‍, മാതാവ്: ആബിദ. ഭാര്യ: മുംതാസ്. 

പ്രവാസി മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചു

ഹൃദയാഘാതം മൂലം മരിച്ച പ്രവാസി മലയാളി സാമൂഹിക പ്രവര്‍ത്തകന്റെ മൃതദേഹം നാട്ടില്‍ എത്തിച്ചു

റിയാദ്: സൗദിയില്‍ മരിച്ച മലയാളി സാമൂഹികപ്രവര്‍ത്തകന്റെ മൃതദേഹം നാട്ടില്‍ എത്തിച്ചു. റിയാദിന് സമീപം ഖര്‍ജില്‍ ഹൃദയസ്തംഭനം മൂലം മരിച്ച കേളി കലാസാംസ്‌ക്കാരിക വേദി അല്‍ഖര്‍ജ് ഏരിയാ വൈസ് പ്രസിഡന്റും രക്ഷാധികാരി സമിതി അംഗവുമായ എറണാകുളം തോപ്പുംപടി സ്വദേശി ഒ.എം. ഹംസയുടെ (62) മൃതദേഹമാണ് നാട്ടിലെത്തിച്ചു സംസ്‌കരിച്ചത്.

ഹംസ 33 വര്‍ഷമായി അല്‍ഖര്‍ജിലെ ഹരീഖില്‍ ഇലക്ട്രീഷ്യനായി ജോലി ചെയ്യുകയായിരുന്നു. കേളി ഹരീഖ് യൂനിറ്റ് രൂപവത്കരണ കാലം മുതല്‍ സാമൂഹികരംഗത്ത് സജീവമാണ്. ഹരീഖില്‍ നിരവധി മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതിന് നേതൃത്വം നല്‍കിയിരുന്നു.

ഹൃദയസ്തംഭനത്തെ തുടര്‍ന്ന് ഹരീഖ് ജനറല്‍ ആശുപത്രിയിലാണ് മരിച്ചത്. ആബിദയാണ് ഹംസയുടെ ഭാര്യ. മക്കള്‍: റിനിഷ സൂരജ്, റിന്‍സിയ സഫര്‍. മരുമക്കള്‍: സൂരജ് ഷംസുദ്ദീന്‍, സഫറുദീന്‍ മക്കാര്‍. മൃതദേഹം നാട്ടിലെത്തിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കേളി അല്‍ഖര്‍ജ് ഏരിയാ ജീവകാരുണ്യ വിഭാഗം നേതൃത്വം നല്‍കി. 

പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു

ഖത്തറിലേക്ക് വീണ്ടും നിരോധിത പുകയില കടത്താന്‍ ശ്രമം; പിടികൂടി കസ്റ്റംസ്

ദോഹ: ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 26.95 കിലോഗ്രാം നിരോധിത പുകയില പിടികൂടി മൂന്നു ദിവസത്തിന് ശേഷം രാജ്യത്ത് വീണ്ടും പുകയില പിടിച്ചെടുത്തു. യാത്രക്കാരന്റെ ബാഗില്‍ ഒളിപ്പിച്ച നിലയിലാണ് പുകയില കണ്ടെത്തിയത്.

30 കിലോഗ്രാം നിരോധിത പുകയിലയാണ് പിടിച്ചെടുത്തത്. പിടിച്ചെടുത്ത വസ്തുക്കളുടെ ചിത്രം കസ്റ്റംസ് വിഭാഗം പങ്കുവെച്ചിട്ടുണ്ട്. അനധികൃത വസ്തുക്കള്‍ രാജ്യത്തേക്ക് കൊണ്ടുവരുന്നതിനെതിരെ അധികൃതര്‍ തുടര്‍ച്ചയായി മുന്നറിയിപ്പുകള്‍ നല്‍കുന്നുണ്ട്.