14 വര്‍ഷം റിയാദില്‍ ജോലി ചെയ്ത ഇദ്ദേഹം ഒരു മാസം മുമ്പാണ് പുതിയ ജോലിക്കായി യാംബുവില്‍ എത്തിയത്. യാംബു ജനറല്‍ ആശുപത്രിയിലുള്ള മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി യാംബുവില്‍ തന്നെ സംസ്‌കരിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. 

റിയാദ്: അവധി കഴിഞ്ഞ് ഒരു മാസം മുമ്പ് നാട്ടില്‍ നിന്നെത്തിയ മലയാളി സൗദിയില്‍(Saudi Arabia) മരിച്ചു. പടിഞ്ഞാറന്‍ സൗദിയിലെ എണ്ണ നഗരമായ യാംബുവില്‍ മലപ്പുറം പാണ്ടിക്കാട് തുവ്വൂര്‍ മാമ്പുഴ സ്വദേശി ചെറുമല അബ്ദുല്‍ കരീം (43) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. തിങ്കളാഴ്ച വൈകീട്ടായിരുന്നു അന്ത്യം.

14 വര്‍ഷം റിയാദില്‍ ജോലി ചെയ്ത ഇദ്ദേഹം ഒരു മാസം മുമ്പാണ് പുതിയ ജോലിക്കായി യാംബുവില്‍ എത്തിയത്. യാംബു ജനറല്‍ ആശുപത്രിയിലുള്ള മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി യാംബുവില്‍ തന്നെ സംസ്‌കരിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. പരേതനായ ചെറുമല പോക്കര്‍ ആണ് പിതാവ്. മാതാവ്: നഫീസ, ഭാര്യ: റസീന, മക്കള്‍: റിജാസ്, റസല്‍. സഹോദരങ്ങള്‍: ഇബ്രാഹീം, അലി, അബ്ബാസ്, ആസിയ.

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

റിയാദ്: മലയാളി സൗദി അറേബ്യയിൽ (Saudi Arabia) ഹൃദയാഘാതം മൂലം (Cardiac arrest) മരിച്ചു. പാലക്കാട് പുതുക്കോട് പൂവ്വക്കോട് സ്വദേശി ഹംസത് മുഹമ്മദ് (42) ആണ് സൗദിയിലെ ഹായിലിൽ ശനിയാഴ്ച പുലർച്ചെ മരിച്ചത്. മൃതദേഹം ഹായിൽ കിങ് സൽമാൻ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ: സഫിയ, മക്കൾ: ആയിശത്ത് ഹസ്ന, ആഷിമ, ഷിഫാ തസ്‌നി. മൃതദേഹം ഹായിലിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.