ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. ചികിത്സക്കായി നാട്ടില്‍ പോയതാണ്.

മസ്‌കറ്റ് : ഒമാനില്‍ പ്രവാസിയായ മലയാളി നാട്ടില്‍ നിര്യാതനായി. കോഴിക്കോട് വടകര കുന്നുമ്മക്കര സ്വദേശി താഴെ ഓരുമ്മല്‍ കുമാരന്‍ (62) ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. ചികിത്സക്കായി നാട്ടില്‍ പോയതാണ്. സലാല ഹാഫയിലായിരുന്നു. ഭാര്യ: ലത, മക്കള്‍: അനൂപ്, സനൂപ്.

Read More - ചികിത്സക്കായി നാട്ടില്‍ പോയിരുന്ന പ്രവാസി യുവാവ് നിര്യാതനായി

മക്കളെ സന്ദര്‍ശിക്കാന്‍ യുഎഇയിലെത്തിയ മലയാളി പ്രഭാത സവാരിക്കിടെ കുഴഞ്ഞുവീണ് മരിച്ചു

അബുദാബി: മക്കളെ സന്ദര്‍ശിക്കാന്‍ അബുദാബിയിലെത്തിയ കൊല്ലം സ്വദേശി പ്രഭാത സവാരിക്കിടെ കുഴഞ്ഞുവീണ് മരിച്ചു. കൊല്ലം കൊട്ടാരക്കര സ്വദേശി തുണ്ടില്‍ പുത്തന്‍വീട്ടില്‍ വര്‍ഗീസ് പണിക്കര്‍ (68) ആണ് മരിച്ചത്. 40 വര്‍ഷത്തോളമായി ഇന്ത്യന്‍ റെയില്‍വേയില്‍ ജീവനക്കാരനായിരുന്നു.

റെയില്‍വേ തൊഴിലാളി സംഘടന ഐ.എന്‍.ടി.യു.സി (ശംഖ്) ചെയര്‍മാനായിരുന്നു. നിലവില്‍ പത്തനാപുരം വെട്ടിക്കവല കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റാണ്. മക്കള്‍ - ദിപിന്‍ വി. പണിക്കര്‍, ദീപ വില്‍സണ്‍ (ഇരുവരും അബുദാബിയില്‍), ദീപ്‍തി ബിജു (ബഹ്റൈന്‍). മരുമക്കള്‍ - ഷിനു ദിപിന്‍, വില്‍സണ്‍ വര്‍ഗീസ് (ഇരുവരും അബുദാബിയില്‍), ബിജു മാത്യു (ബഹ്റൈന്‍). സംസ്‍കാരം പിന്നീട് നാട്ടില്‍ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Read More -  കാറിടിച്ച് വീഴ്ത്തി പ്രവാസിയുടെ പണം കവർന്നവർക്കെതിരെ കൊലപാതക കുറ്റം

പ്രവാസി മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചു

മസ്‍കത്ത്: ഒമാനിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. കൊല്ലം പുനലൂര്‍ വിളക്കുടി സ്വദേശി ജിതിന്‍ (30) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം മസ്‍കത്ത് അല്‍ ഹെയില്‍ നോര്‍ത്ത് അല്‍ മൗജിനടുത്തുവെച്ചായിരുന്നു അപകടമുണ്ടായത്. പിതാവ് - രാജേന്ദ്രന്‍. മാതാവ് - മാലതി. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.