അസുഖ ബാധിതനായി സലാലയിലെ സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം നാല് മാസം മുമ്പാണ് തുടര്‍ ചികിത്സക്കായി നാട്ടിലേക്ക് പോയത്.

മസ്‍കത്ത്: ഒമാനില്‍ നിന്ന് ചികിത്സക്കായി നാട്ടിലേക്ക് പോയിരുന്ന പ്രവാസി യുവാവ് നിര്യാതനായി. പാലക്കാട് ജില്ലയിലെ വല്ലപ്പുഴ സ്വദേശി കണ്ണംകുര്‍ശി മുഹമ്മദ് മുസ്‍തഫ (38) ആണ് നാട്ടില്‍ മരിച്ചത്. അസുഖ ബാധിതനായി സലാലയിലെ സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം നാല് മാസം മുമ്പാണ് തുടര്‍ ചികിത്സക്കായി നാട്ടിലേക്ക് പോയത്.

കഴിഞ്ഞ പത്ത് വര്‍ഷമായി ഒമാനിലെ സലാലയില്‍ ജോലി ചെയ്‍തിരുന്ന മുഹമ്മദ് മുസ്‍തഫ ഗര്‍ബിയയിലെ അല്‍ ഹംദി ബേക്കറിയിലെ ജീവനക്കാരനായിരുന്നു. ഭാര്യ - ഷഫ്‍ന. മക്കള്‍ - മുഫീദ്, മുനീഫ്. മൃതദേഹം വല്ലപ്പുഴ ജാറം ഖബര്‍സ്ഥാനില്‍ ഖബറടക്കി.

Read also:  മക്കളെ സന്ദര്‍ശിക്കാന്‍ യുഎഇയിലെത്തിയ മലയാളി പ്രഭാത സവാരിക്കിടെ കുഴഞ്ഞുവീണ് മരിച്ചു

പ്രവാസി മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചു
​​​​​​​മസ്‍കത്ത്: ഒമാനിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. കൊല്ലം പുനലൂര്‍ വിളക്കുടി സ്വദേശി ജിതിന്‍ (30) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം മസ്‍കത്ത് അല്‍ ഹെയില്‍ നോര്‍ത്ത് അല്‍ മൗജിനടുത്തുവെച്ചായിരുന്നു അപകടമുണ്ടായത്. പിതാവ് - രാജേന്ദ്രന്‍. മാതാവ് - മാലതി. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Read also: ചാർജ് ചെയ്യാൻ വെച്ച മൊബൈല്‍ ഫോണ്‍ എടുക്കുന്നതിനിടെ ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം

ഒമാനില്‍ തിങ്കളാഴ്ച രാത്രിയുണ്ടായ മറ്റൊരു വാഹനാപകടത്തിലും മലയാളി യുവാവ് മരിച്ചിരുന്നു. കോഴിക്കോട് ഉള്ള്യേരി ഒരവിലിലെ പറക്കാപറമ്പത്ത് ജിജിത്ത് (27) ആണ് മരിച്ചത്. ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാരനായിരിരുന്നു.

തിങ്കളാഴ്ച രാത്രി 10.45ഓടെ മബേലയിലായിരുന്നു അപകടം. റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനമിടിക്കുകയായിരുന്നു. അവിവാഹിതനാണ്. പിതാവ് - മുത്തു. മാതാവ് - ദേവി. സഹോദരി - ജിജിഷ. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Read also: പിന്നിലേക്ക് എടുത്ത വാഹനം ഇടിച്ച് പ്രവാസി മലയാളി മരിച്ചു