ജിദ്ദയിലെ സ്വകാര്യകമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു. പ്രമേഹ രോഗത്തിന് ചികിത്സയിലായിരുന്നു. അതിനിടെ കിഡ്നിയുടെ പ്രവർത്തനവും തകരാറിലായി.
റിയാദ്: ജിദ്ദയിൽ നിന്നും അവധിക്ക് നാട്ടിൽ പോയ പ്രവാസി നിര്യാതനായി. മലപ്പുറം കോട്ടക്കൽ ചെങ്ങോട്ടൂർ ആക്കപ്പറമ്പ് സ്വദേശി കരുപ്പറമ്പൻ ഷാനവാസ് (42) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി ഒമ്പതിന് ഹൃദയാഘാതം മൂലമായിരുന്നു മരണം. 2003 മുതൽ ജിദ്ദയിൽ പ്രവാസിയാണ്. 19 വർഷത്തോളമായി ജിദ്ദയിലെ ഖാലിദ് ബിൻ വലീദ് സ്ട്രീറ്റിന് സമീപമായിരുന്നു താമസിച്ചിരുന്നത്.
ജിദ്ദയിലെ സ്വകാര്യകമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു. പ്രമേഹ രോഗത്തിന് ചികിത്സയിലായിരുന്നു. അതിനിടെ കിഡ്നിയുടെ പ്രവർത്തനവും തകരാറിലായി. തുടർന്ന് നാട്ടിലെത്തിയ ഷാനവാസ് പെരിന്തൽമണ്ണ എം.ഇ.എസ് ആശുപത്രിയിലും കോഴിക്കോട് ഇഖ്റ ആശുപത്രിയിലും ചികിത്സ തേടിയിരുന്നു. കിഡ്നിയുടെ പ്രവർത്തനം തകരാറിലായിരുന്നതിനാൽ ഡയാലിസിസ് ചെയ്ത് വരികയായിരുന്നു. വീട്ടിൽ വിശ്രമിക്കുന്നതിനിടെ കഴിഞ്ഞദിവസം രാത്രിയാണ് ഹൃദയാഘാതമുണ്ടായത്.
പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
വീട്ടുകാർ വിളിച്ചിട്ടും പ്രതികരണമുണ്ടാകാത്തതിനെ തുടർന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. മുൻ പ്രവാസിയും മക്കയിൽ ജോലി ചെയ്തിരുന്നവരുമായ മുഹമ്മദ് കുട്ടിയുടേയും തിത്തികുട്ടിയുടേയും മകനാണ് ഷാനവാസ്. ആരിഫയാണ് ഭാര്യ. മൂന്ന് പെണ്മക്കളുണ്ട്. ഇളയ കുട്ടിക്ക് മൂന്ന് മാസമാണ് പ്രായം. പതിനൊന്നും അഞ്ചും വയസ്സാണ് മറ്റുകുട്ടികൾക്ക്.
വാഹനം ഒട്ടകവുമായി കൂട്ടിയിടിച്ച് അപകടം; മരണപ്പെട്ട പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
റിയാദ്: സൗദിയിൽ വാഹനാപകടത്തിൽ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലയച്ചു. ഹാഇലിലുണ്ടായ അപകടത്തിൽ മരിച്ച തിരുവനന്തപുരം ചെറിയതുറ സ്വദേശിയും ഹാഇലിലെ റൊട്ടി കമ്പനി ജീവനക്കാരനുമായ വിനോജ് ഗിൽബെർട്ട് ജോണിന്റെ (42) മൃതദേഹമാണ് ഇന്ത്യൻ സോഷ്യൽ ഫോറം പ്രവർത്തകരുടെ സഹായത്തോടെ നാട്ടിലെത്തിച്ചത്.
ഹാഇൽ - റൗദ റോഡിൽ രാത്രിയിൽ വിനോജ് ഗില്‍ബെര്‍ട്ട് ഓടിച്ചിരുന്ന വാഹനം ഒട്ടകവുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ എസ്.ഡി.പി.ഐ മണ്ഡലം പ്രസിഡന്റ് ജെ.കെ. അനസ്, ജില്ലാ ട്രഷറർ ഷംസുദ്ദീൻ മണക്കാട് എന്നിവരുടെ നേതൃത്വത്തിൽ മൃതദേഹം ഏറ്റുവാങ്ങി ബന്ധുക്കൾക്ക് കൈമാറി.
ഇന്ത്യന്‍ സോഷ്യല്‍ ഫോറം റിയാദ് കേരള സ്റ്റേറ്റ് വെൽഫെയർ കോഡിനേറ്റർ അസീസ് പയ്യന്നൂര്‍, ഹാഇൽ സോഷ്യൽ ഫോറം ബ്ലോക്ക് പ്രസിഡന്റ് എൻ.കെ. റഊഫ്, ഹാഇലിലെ സാമൂഹിക പ്രവർത്തകനായ ചാൻസ റഹ്മാൻ, റിയാദ് റൗദ ബ്രാഞ്ച് പ്രസിഡന്റ് ഷാനവാസ് പൂന്തുറ എന്നിവർ മൃതദേഹം നാട്ടിൽ അയക്കാനുള്ള നടപടി ക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കി. പരേതനായ ജോണ്‍ ഗില്‍ബെര്‍ട്ടിന്റെയും പ്രേമ ഗില്‍ബെര്‍ട്ടിന്റെയും മകനാണ്. ഭാര്യ ഫെബി വിനോജ് മകൾ സോജ് മേരി വിനോജ്.
