മൂന്നാഴ്ച മുമ്പാണ് ഖത്തറില്‍ വെച്ച് ഹിബയ്ക്ക് ആണ്‍കുഞ്ഞ് ജനിച്ചത്. കഴിഞ്ഞ ആഴ്ച പെട്ടെന്ന് തലവേദന അനുഭവപ്പെടുകയും ഗുരുതരാവസ്ഥയില്‍ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.
ദോഹ: ഖത്തറില്‍(Qatar) പ്രസവത്തിന് ശേഷം മസ്തിഷ്‌കാഘാതത്തെ(Stroke) തുടര്‍ന്ന് ചികിത്സയില്‍ കഴിയുകയായിരുന്ന മലയാളി ഡോക്ടര്‍ മരിച്ചു. കണ്ണൂര്‍ തലശ്ശേരി മേനപ്പുറം സ്വദേശിയും ഖത്തറിലെ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനില്‍ റേഡിയോളജിസ്റ്റുമായ ഡോ. ഹിബ ഇസ്മയില്‍(30)ആണ് ദോഹയില്‍ മരിച്ചത്.
മൂന്നാഴ്ച മുമ്പാണ് ഖത്തറില്‍ വെച്ച് ഹിബയ്ക്ക് ആണ്‍കുഞ്ഞ് ജനിച്ചത്. കഴിഞ്ഞ ആഴ്ച പെട്ടെന്ന് തലവേദന അനുഭവപ്പെടുകയും ഗുരുതരാവസ്ഥയില്‍ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് വെന്റിലേറ്ററില്‍ കഴിയുന്നതിനിടെ വ്യാഴാഴ്ച രാത്രി അന്ത്യം സംഭവിക്കുകയായിരുന്നു. ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ റേഡിയോളജി വിഭാഗത്തില്‍ റെസിഡന്റ് ഡോക്ടറായി ജോലി ചെയ്ത് വരികയായിരുന്നു ഹിബ. കണ്ണൂര്‍ തലശ്ശേരി മേനപ്പുറം സ്വദേശി ഇസ്മയിലിന്റെയും മഹ്മൂദയുടെയും മകളാണ്. കോഴിക്കോട് സ്വദേശിയും ഖത്തര്‍ ഫൗണ്ടേഷനില്‍ എഞ്ചിനീയറുമായ മുഹമ്മദ് ഷിനോയ് ആണ് ഭര്‍ത്താവ്. സഹോദരങ്ങള്‍: ഹനി ഇസ്മായില്‍(ഖത്തര്‍ നേവി), ഹന ഇസ്മായില്‍, ഹര്‍ഷ ഇസ്മായില്‍. മൃതദേഹം ഖത്തറിലെ അബൂ ഹമൂര്‍ ഖബര്‍സ്ഥാനില്‍ ഖബറടക്കി.
അഞ്ച് വര്‍ഷമായി നാട്ടില്‍ പോകാത്ത മലയാളി ഹൃദയാഘാതം മൂലം മരിച്ചു
റിയാദ്: അഞ്ച് വര്‍ഷമായി നാട്ടില്‍ പോകാത്ത മലയാളി സൗദിയില്‍(Saudi Arabia) ഹൃദയാഘാതം(heart attack) മൂലം മരിച്ചു. ദക്ഷിണ സൗദിയിലെ അബഹയില്‍ മലപ്പുറം പൊന്നാനി സ്വദേശി പുല്‍പ്പാറയില്‍ ബാബു (51) ആണ് മരിച്ചത്. ഇവിടെ ഒരു പെട്രോള്‍ പമ്പില്‍ ജീവനക്കാരനായിരുന്നു. പിതാവ്: കുഞ്ഞുമോന്‍, മാതാവ്: സരോജിനി, ഭാര്യ: ശൈന, മക്കള്‍: അഭിഷേക്, അലന്‍. മരണാന്തര നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അസീര്‍ പ്രവാസിസംഘം പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.
