ഉദര സംബന്ധമായ അസുഖത്തെ തുടര്‍ന്ന് എറണാകുളം ലേക് ഷോര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.

റിയാദ്: സൗദി അറേബ്യയില്‍ പ്രവാസിയായിരുന്ന മലയാളി നാട്ടില്‍ നിര്യാതനായി. കൊല്ലം അഞ്ചല്‍ തടിക്കാട് സ്വദേശി എസ് എം അഷറഫ് (52) ആണ് മരിച്ചത്. ദീര്‍ഘകാലം ജുബൈലില്‍ പ്രവാസിയായിരുന്നു. 

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

ഉദര സംബന്ധമായ അസുഖത്തെ തുടര്‍ന്ന് എറണാകുളം ലേക് ഷോര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. ജുബൈല്‍ അനബീബ് ഇന്‍ഡസ്ട്രിയല്‍ കമ്പനിയില്‍ സീനിയര്‍ അഡ്മിനിസ്ട്രേറ്റീവ് സൂപ്പര്‍വൈസര്‍ ആയി ജോലി ചെയ്തു വരികയായിരുന്നു. മാതാവ്: സുബൈദ, ഭാര്യ: ഷീജ അഷറഫ്, മക്കള്‍ അല്‍സാഫി, റാബിയ, മരുമകന്‍: ഉബൈദ്. 

പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

റിയാദ്: മലയാളി യുവാവ് സൗദി അറേബ്യയില്‍ ഹൃദയാഘാതം മൂലം മരിച്ചു. കാസര്‍കോട് പാലക്കുന്ന് കുറുക്കന്‍കുന്ന് ബദര്‍ മസ്‍ജിദിന് സമീപം അബ്ബാസ് - ദൈനബി ദമ്പതികളുടെ മകന്‍ സിദ്ദീഖ് (40) ആണ് മരിച്ചത്. സൗദി അറേബ്യയില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.

വ്യാഴാഴ്ച രാത്രി ജോലി കഴിഞ്ഞ ഉറങ്ങാന്‍ കിടന്ന അദ്ദേഹത്തെ വെള്ളിയാഴ്‍ച ജുമാ നമസ്‍കാരത്തിന് പള്ളിയില്‍ കാണാതെ വന്നപ്പോഴാണ് തൊട്ടടുത്ത് താമസിക്കുന്നവര്‍ അന്വേഷിച്ചത്. പൊലീസിന്റെ സഹായത്തോടെ മുറി തുറന്നപ്പോള്‍ കട്ടിലില്‍ മരിച്ചു കിടക്കുന്ന നിലയിലായിരുന്നു. ജിദ്ദ കെ.എം.സി.സി പ്രവര്‍ത്തകര്‍ മരണാനന്തര നടപടികള്‍ക്ക് നേതൃത്വം നല്‍കി.

നാല് മാസം മുമ്പ് നാട്ടില്‍ നിന്ന് സൗദി അറേബ്യയിലെത്തിയ അദ്ദേഹം ജിദ്ദ കെ.എം.സി.സി ഉദുമ മണ്ഡലം സെക്രട്ടറിയായിരുന്നു. സൗദി അറേബ്യയില്‍ തന്നെ ഖബറടക്കുമെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. ഭാര്യ - സമീറ. മക്കള്‍ - റിസ്വാന്‍, റഫാന്‍, റൈഹാന്‍. സഹോദരങ്ങള്‍ - ഹാജറ, ഹനീഫ, മൈമൂന.