കാറ്റ, കുമിറ്റി എന്നീ വിഭാഗങ്ങളിലായിരുന്നു യോഹാന്‍ മത്സരിച്ചിരുന്നത്. അഞ്ച് വയസ് മുതല്‍ കരാട്ടെ പരിശീലിക്കുന്നുണ്ട് യോഹാന്‍.
മസ്‌കത്ത്: അന്താരാഷ്ട്ര കരാട്ടെ ടൂര്‍ണമെന്റില്‍ ഇരട്ട സ്വര്‍ണമെഡല്‍ നേടി മലയാളി വിദ്യാര്‍ഥി. ബൗശര്‍ ഇന്ത്യന്‍ സ്‌കൂളിലെ നാലാം തരം വിദ്യാര്‍ഥി യോഹാന്‍ ചാക്കോ പീറ്ററാണ് അഭിമാനകരമായ നേട്ടം കരസ്ഥമാക്കിയത്. ജോര്‍ജിയയില്‍ നടന്ന ട്ബിലിസി ഗ്രാന്‍ഡ്പ്രിക്‌സ് ഇന്റര്‍നാഷനല്‍ കരാട്ടെ ടൂര്‍ണമെന്റിലാണ് ഇന്ത്യക്ക് വേണ്ടി ഇരട്ട മെഡലുകള്‍ നേടിയിരിക്കുന്നത്.
കാറ്റ, കുമിറ്റി എന്നീ വിഭാഗങ്ങളിലായിരുന്നു യോഹാന്‍ മത്സരിച്ചിരുന്നത്. അഞ്ച് വയസ് മുതല്‍ കരാട്ടെ പരിശീലിക്കുന്നുണ്ട് യോഹാന്‍. തിളക്കമാര്‍ന്ന പ്രകടനം നടത്തിയ യോഹനെ സ്‌കൂളിന്റെയും മറ്റും നേതൃത്വത്തില്‍ ആദരിക്കുകയും ചെയ്തു. പത്തനംതിട്ട ജില്ലയിലെ കുമ്പനാട് സ്വദേശികളായ പീറ്റര്‍ ചാക്കോയുടെയും ആനി പീറ്ററിന്റെയും മകനാണ്.
പ്രവാസലോകത്തെ നാലര പതിറ്റാണ്ടിന്റെ നിസ്വാര്‍ത്ഥ സേവനം; ഷാജി സെബാസ്റ്റ്യന്‍ ലോക കേരള സഭയിലേക്ക്
പ്രവാസി ഗാർഹിക തൊഴിലാളി ലോക കേരളസഭയിലേക്ക്; ഒമാനിൽ നിന്നും അഞ്ച് പുതുമുഖങ്ങൾ
മസ്കറ്റ് : മസ്കറ്റില്‍ ഗാര്‍ഹിക തൊഴിലാളിയായി പ്രവര്‍ത്തിച്ച് വരുന്ന എലിസബത്ത് ജോസഫ് ലോക കേരളാ സഭയിലേക്ക്. ഒമാനിൽ നിന്നുമാണ് എലിസബത്ത് ജോസഫ് എന്ന മോളി ലോക കേരളാ സഭാ അംഗമായി നോമിനേറ്റ് ചെയ്യപ്പെട്ടത്.
കഴിഞ്ഞ 31 വർഷമായി മസ്കത്തിൽ വീട്ടുജോലി ചെയ്തു വരുന്ന എലിസബത്ത് ജോസഫ് എറണാകുളം വിഷ്ണുപുരം ചേരാനല്ലൂർ സ്വദേശിനീയാണ്. ഗൾഫുനാടുകളിൽ പ്രത്യേകിച്ചും മസ്കറ്റിലും സമീപ പ്രദേശങ്ങളിലും ഗാർഹിക തൊഴിലിനായി എത്തിപ്പെട്ട് പ്രതിസന്ധിയിലകപ്പെട്ട ധാരാളം വീട്ടു ജോലിക്കാരുടെ പ്രശ്‍നങ്ങൾ നേരിട്ട് മനസിലാക്കുവാൻ കഴിഞ്ഞിട്ടുള്ള തനിക്ക് ലോക കേരളാ സഭയിലെ അംഗത്വം ലഭിക്കുന്നത് മൂലം ക്രിയാത്മകമായി കൂടുതൽ ഇടപെടലുകൾ ചെയ്യുവാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് എലിസബത്ത്.
ഗാർഹിക തൊഴിൽ മേഖലയിൽ നിന്നുമൊരാളെ ലോക കേരളാ സഭയിലേക്ക് നോമിനേറ്റ് ചെയ്തതിനും അതിന് തനിക്ക് അർഹത ലഭിച്ചതിനും കേരള സര്‍ക്കാരിനോട് കടപ്പെട്ടിരിക്കുന്നെന്ന് എലിസബത്ത് പറഞ്ഞു.
ലോക കേരളാ സഭയിൽ ആദ്യമായിട്ടാണ് ഒരു ഗാർഹിക തൊഴിലാളി അംഗമായി എത്തുന്നത്.
മുൻ ഇന്ത്യൻ സ്കൂൾ ബോഡ് ചെയർമാൻ വിൽസൺ ജോർജ്ജ് , പ്രമുഖ സാമൂഹ്യ പ്രവർത്തകരായ ഷാജി സെബാസ്റ്റ്യൻ, പവിത്രൻ കാരായി (സലാല), ഹേമ ഗംഗാധരൻ (സലാല) എന്നിവർ ഒമാനിൽ നിന്നുമുള്ള പുതുമുഖങ്ങളാണ്.
ഇവർക്ക് പുറമെ നോർഖാ വെൽഫെയർ ബോർഡ് ഡയറക്ടറും , മസ്കറ്റ് ഇന്ത്യൻ സോഷ്യൽ ക്ലബ് സാമൂഹ്യ ക്ഷേമ വിഭാഗം സെക്രട്ടറിയുമായ പി എം ജാബിർ, വേൾഡ് മലയാളി ഫെഡറേഷൻ ഗ്ലോബൽ പ്രസിഡന്റ് ഡോക്ടർ: രത്‌ന കുമാർ, സാമൂഹ്യ പ്രവർത്തക ബിന്ദു പാറയിൽ എന്നിവരും ഒമാനിൽ നിന്നുമുള്ള ലോക കേരളാ സഭാ അംഗങ്ങളാണ്. ജൂൺ 17 മുതൽ തിരുവനന്തപുരത്തു നടക്കുന്ന മൂന്നാമത് ലോക കേരളാ സഭയിൽ ഒമാനിൽ നിന്നും 8 പേർ പങ്കെടുക്കും.
