മദീന: കോവിഡ് ബാധിച്ച് ദിവസങ്ങളായി ചികിത്സയിലായിരുന്ന മലയാളി വെള്ളിയാഴ്​ച മദീനയിൽ മരിച്ചു. മലപ്പുറം മക്കരപറമ്പ് പഴമള്ളൂർ കട്ടുപ്പാറ സ്വദേശി അരീക്കത്ത് ഹംസ അബുബക്കർ (59) ആണ് മരിച്ചത്. കോവിഡ് പോസിറ്റീവ് ആയതിനെത്തുടർന്ന് മദീന ഡോ. ഹാമിദ് സുലൈമാൻ അൽ അഹ്‌മദി ആശുപത്രിയിൽ ദിവസങ്ങളായി ചികിൽസയിലായിരുന്നു. 

42 വർഷമായി അൽബൈക്ക് റെസ്റ്റോറൻറിൽ ജീവനക്കാരനാണ്. നേരത്തെ മക്കയിലെ അൽബൈക്ക് ശാഖയിൽ ജോലിചെയ്തിരുന്ന ഇദ്ദേഹം നിലവിൽ മദീന ഏരിയ മാനേജരായിരുന്നു. സുഹറാ ഉരുണിയൻ, സുനീറ അരീക്കത്ത് എന്നിവർ ഭാര്യമാരാണ്. മക്കൾ: അൻവറലി, അബദുൽ സൽമാൻ (ഇരുവരും ദുബൈ), റുബിയത്ത്, അബ്​ദുൽ മനാഫ്, ഹിദ, ഹിഷാം, യാസൻ. മരുമക്കൾ: ഷംന, ഷബീബ, ആസിഫ്. സഹോദരങ്ങൾ: അബ്​ദുറഹ്​മാൻ, അബ്​ദുൽ അസീസ്, ഉബൈദ്, സലാം, അലി, ഷരീഫ്, സൈനബ, സലീന. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം മദീനയിൽ ഖബറടക്കും. ഇതോടെ സൗദിയിൽ കോവിഡ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം ഏഴായി.

Read More: യുഎഇയില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി മരിച്ചു

പൊതുമാപ്പ് കിട്ടിയ ഇന്ത്യക്കാരെ സൗജന്യമായി നാട്ടിലെത്തിക്കാമെന്ന് കുവൈത്തിൻ്റെ വാഗ്ദാനം