യാംബു: ഹൃദയാഘാതത്തെ തുടര്‍ന്ന് സൗദി അറേബ്യയില്‍ മലയാളി മരിച്ചു. കോഴിക്കോട് പെരുമുഖം വലിയപറമ്പ് സ്വദേശിയായ കീഴില്ലത്ത് അബ്ദുല്‍ അസീസ്(53)ആണ്  യാംബുവില്‍ മരിച്ചത്. ഞായറാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്.

15 വര്‍ഷമായി യാംബു സിമിന്റെ കമ്പനിയില്‍ ടെക്‌നീഷ്യനായി ജോലി ചെയ്യുകയായിരുന്നു. സൃഹൃത്തുക്കള്‍ അത്താഴം കഴിക്കാന്‍ വിളിക്കാനെത്തിയപ്പോഴാണ അബ്ദുല്‍ അസീസിനെ മരിച്ച നിലയില്‍ കാണുന്നത്. മൃതദേഹം യാംബു ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. യാംബുവില്‍ തന്നെ ഖബറടക്കം ചെയ്യാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. ഭാര്യ: റംല, മക്കള്‍: ലുബൈബ, ബുര്‍ഹാന, റബീഹ. മരുമകന്‍: നാസിര്‍. 
മലയാളി കലാ-സാംസ്‌കാരിക പ്രവര്‍ത്തക ദീപാ നായര്‍ യുഎഇയില്‍ അന്തരിച്ചു