റിയാദ്: സൗദി അറേബ്യയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി മരിച്ചു. തിരുവനന്തപുരം നേമം ബിസ്‍മി മന്‍സിലില്‍ ഇസ്‍മായില്‍ അഷ്റഫ് (53) ആണ് റിയാദില്‍ വെച്ച് മരണപ്പെട്ടത്. ഇസ്‍മായില്‍-ഫാത്തിമ ബീവി ദമ്പതികളുടെ മകനാണ്. ഭാര്യ - ഫസീല, മക്കള്‍ - മുഹമ്മദ് ഷാഫി, സജ്റ, മിസ്റ. മൃതദേഹം റിയാദില്‍ ഖബറടക്കും. തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനായി കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂരിന്റെ നേതൃത്വത്തില്‍ സാമൂഹിക പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.