പെരുന്നാള്‍ അവധി ആയതിനാല്‍ രാത്രികാല താല്‍ക്കാലിക സെക്യൂരിറ്റി ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന അജയനെ അടുത്തദിവസം രാവിലെ ജോലിക്കെത്തിയ ഡ്രൈവറാണ് തറയില്‍ വീണുകിടക്കുന്ന നിലയില്‍ കണ്ടത്.

റിയാദ്: സൗദിയിലെ ജോലിക്കിടെ മലയാളി കുഴഞ്ഞു വീണു മരിച്ചു. കൊല്ലം വെസ്റ്റ് കല്ലട സ്വദേശി അയിതൊട്ടുവ മണലില്‍ വിശ്വനാഥന്‍ കൃഷ്ണന്‍ എന്ന അജയന്‍ (56) ആണ് മരിച്ചത്. റിയാദ് ന്യൂ സനാഇയ്യയില്‍ അല്‍മുനീഫ് പൈപ് ആന്‍ഡ് ഫിറ്റിങ് കമ്പനിയില്‍ 10 വര്‍ഷമായി ഹെല്‍പ്പറായി ജോലിചെയ്യുന്നു.

പെരുന്നാള്‍ അവധി ആയതിനാല്‍ രാത്രികാല താല്‍ക്കാലിക സെക്യൂരിറ്റി ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന അജയനെ അടുത്തദിവസം രാവിലെ ജോലിക്കെത്തിയ ഡ്രൈവറാണ് തറയില്‍ വീണുകിടക്കുന്ന നിലയില്‍ കണ്ടത്. തുടര്‍ന്ന് അതേ കമ്പനിയില്‍തന്നെ ഡ്രൈവറായി ജോലി ചെയ്യുന്ന മകന്‍ അജേഷിനേയും കമ്പനി അധികൃതരെയും അറിയിക്കുകയും മൃതശരീരം ശുമൈസി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. മൃതശരീരം നാട്ടില്‍ എത്തിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കേളി കലാസാംസ്‌കാരിക വേദി ന്യൂ സനാഇയ്യ ജീവകാരുണ്യ വിഭാഗവും കേന്ദ്ര ജീവകാരുണ്യ വിഭാഗവും നേതൃത്വം നല്‍കുന്നു. ഭാര്യ: ഉഷാകുമാരി, മക്കള്‍: അനിഷ, അജേഷ്.

Read Also: ചികിത്സയിലായിരുന്ന പ്രവാസി മലയാളി നിര്യാതനായി

പക്ഷാഘാതം ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി ആശുപത്രിയിൽ മരിച്ചു

റിയാദ്: റിയാദിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. പാലക്കാട് മണ്ണാർക്കാട് മൈലാമ്പാടം സ്വദേശി അബ്ദുൽ നാസർ മണ്ണെങ്കായി (51) ആണ് റിയാദ് മലസ് നാഷണൽ കെയർ ആശുപത്രിയിൽ മരിച്ചത്. നാട്ടിൽ നിന്ന് അവധികഴിഞ്ഞെത്തി നാല് ദിവസം പിന്നിട്ടപ്പോൾ പക്ഷാഘാതം സംഭവിക്കുകയായിരുന്നു. 

ശരീരത്തിന്റെ ഒരു ഭാഗം പൂർണമായി തളർന്ന ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചികിത്സയിൽ തുടരുകയുമായിരുന്നു. 20 ദിവസത്തോളം വെന്റിലേറ്ററിൽ ആയിരുന്ന അബ്ദുൽ നാസർ വ്യാഴാഴ്ച പുലർച്ചെ മരണപ്പെടുകയായിരുന്നു. തുടർചികിത്സക്കായി ജൂലൈ 21ന് നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങൾക്കിടയിലാണ് മരണം സംഭവിച്ചത്. 28 വർഷമായി സൗദിയിലുള്ള അബ്ദുൽ നാസർ സ്വകാര്യ കമ്പനിയിൽ ഓഫീസ് സ്റ്റാഫ്‌ ആയി ജോലി ചെയ്യുകയായിരുന്നു. 

പിതാവ്: കുഞ്ഞീത് ഹാജി. മാതാവ്: സൈനബ. ഭാര്യ: റംല കോളശീരി. മക്കൾ: മുഹമ്മദ്‌ നിഷാദ്, മുഹമ്മദ്‌ ഷിബിലി, ഫാത്തിമ ലിൻഷാ, ഷദ ഫാത്തിമ. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾക്ക് കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ സിദ്ദിഖ് തൂവൂരിനോപ്പം നൗഷാദ് കാടാമ്പുഴ, അഷറഫ് മണ്ണാർക്കാട്, ശിഹാബ് പുത്തേഴത് തുടങ്ങിയവർ രംഗത്തുണ്ട്.