റിയാദ്: മലയാളി സൗദി അറേബ്യയിലെ റിയാദില്‍ ഉറക്കത്തിനിടെ മരിച്ചു. പത്തനംതിട്ട വെട്ടൂര്‍ കുമ്പഴ സ്വദേശി ഇടയാടിയില്‍ പുത്തന്‍വീട്ടില്‍ ബിജു ദേവരാജന്‍ (48) ആണ് റിയാദ് എക്‌സിറ്റ് ആറിലെ താമസസ്ഥലത്ത് മരിച്ചത്.

ഞായറാഴ്ച രാത്രിയില്‍ 11 മണിയോടെ ഉറങ്ങാന്‍ കിടന്ന ഇദ്ദേഹം പിറ്റേന്ന് ജോലിക്ക് വരാത്തതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ അന്വേഷിച്ചു ചെന്നപ്പോഴാണ് കിടക്കയില്‍ മരിച്ച നിലയില്‍ കണ്ടത്. എക്‌സിറ്റ് ആറിലെ വെല്‍കം റസ്റ്റോറന്റില്‍ സപ്ലൈയറായിരുന്നു. 25 വര്‍ഷമായി റിയാദിലുണ്ട്. ദേവരാജനാണ് അച്ഛന്‍. കനകമ്മ അമ്മ. ഭാര്യ: പ്രസീദ. അനന്യ ബിജു ഏക മകള്‍. സഹോദരങ്ങള്‍: സോമലത, സിന്ധു. മൃതദേഹം റിയാദ് ശുമൈസി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു. നാട്ടില്‍ കൊണ്ടുപോകാനുള്ള ശ്രമങ്ങളുമായി സുഹൃത്ത് അനിരുദ്ധന്‍ പിള്ളയും സാമൂഹികപ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാടും രംഗത്തുണ്ട്.

കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു