കമ്പനിയോട് ചേർന്നുള്ള ഫ്ലാറ്റിൽ ഒറ്റക്കായിരുന്നു താമസം. പൊതുവെ മറ്റുസുഹൃത്തുക്കളുമായി വലിയ അടുപ്പം ഉണ്ടായിരുന്നില്ല. പെരുന്നാൾ തലേന്ന് ശമ്പളം വാങ്ങി പോയതായിരുന്നു. ബുധനാഴ്ച രാത്രിയാണ് മരണപെട്ടത്.
റിയാദ്: സൗദി അറേബ്യയില്‍ ഒറ്റയ്‍ക്ക് തമസിക്കുകയായിരുന്ന മലയാളി താമസസ്ഥലത്തു ഹൃദയാഘാതം മൂലം മരിച്ചു. തിരുവനന്തപുരം ചെമ്പഴന്തി സ്വദേശി സുരേഷ് രാജന്‍ (46) ആണ് റിയാദ് ഷിഫ സനായിയിലെ വർക്ക് ഷോപ്പിനോട് ചേർന്ന ഫ്ലാറ്റിൽ മരിച്ചത്. പത്തു വർഷമായി ഷിഫയിൽ വർക്ക്ഷോപ്പ് തൊഴിലാളി ആയിരുന്നു.
കമ്പനിയോട് ചേർന്നുള്ള ഫ്ലാറ്റിൽ ഒറ്റക്കായിരുന്നു താമസം. പൊതുവെ മറ്റുസുഹൃത്തുക്കളുമായി വലിയ അടുപ്പം ഉണ്ടായിരുന്നില്ല. പെരുന്നാൾ തലേന്ന് ശമ്പളം വാങ്ങി പോയതായിരുന്നു. ബുധനാഴ്ച രാത്രിയാണ് മരണപെട്ടത്. വെള്ളിയാഴ്ച രാത്രിവരെയും ഇദ്ദേഹത്തിനെ കുറിച്ച് യാതൊരു വിവരവും ഉണ്ടായിരുന്നില്ല ശേഷം താഴെ ഉണ്ടായിരുന്നവർ അന്വേഷിച്ചു ചെന്നപ്പോൾ ദുർഗന്ധം അനുഭവപ്പെടുകയും തുടര്‍ന്ന് സ്‍പോൺസറെ അറിയിക്കുകയുമായിരുന്നു.
സ്‍പോണ്‍സര്‍ വിവരമറിയിച്ചതിന് പിന്നാലെ പൊലീസ് സ്ഥലത്തെത്തി റൂം പൊളിച്ച് അകത്തു കടക്കുമ്പോൾ മുറിയിൽ മരിച്ചു കിടക്കുകയായിരുന്നു. രണ്ടു വർഷം മുമ്പാണ് അവസാനമായി നാട്ടില്‍ പോയി തിരിച്ചെത്തിയത്. ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. ഷിഫ മലയാളി സമാജം അംഗമാണ്. തുടർനടപടികളുമായി ഷിഫ മലയാളി സമാജം പ്രസിഡന്റ് സാബു പത്തടി സെക്രട്ടറി മധു വർക്കല ജീവകാരുണ്യ കൺവീനർ മുജീബ് കായംകുളം അശോകൻ ചാത്തന്നൂർ, ഫിറോസ് പോത്തൻകോട്, ബിജു മടത്തറ എന്നിവരും മറ്റ് ഭാരവാഹികളും രംഗത്തുണ്ട്.
