റിയാദ്: ക്യാന്‍സര്‍ ബാധിച്ച് സൗദി അറേബ്യയില്‍ ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. മലപ്പുറം സ്വദേശി അബ്‍ദുല്ല (35) ആണ് മരിച്ചത്. മക്കയിലെ കിങ് അബ്‍ദുല്ല മെഡിക്കല്‍ സിറ്റി ആശുപത്രിയിലായിരുന്നു മരണം.

ജിദ്ദയില്‍ ഹൗസ്‌ ഡ്രൈവറായിരുന്ന അദ്ദേഹത്തെ ക്യാന്‍സര്‍ ചികിത്സയ്ക്ക് വേണ്ടിയാണ് മക്കയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിയമനടപടികള്‍ പൂര്‍ത്തിയാക്കി, മക്കയില്‍ തന്നെ മൃതദേഹം ഖബറടക്കുമെന്ന് സന്നദ്ധ പ്രവര്‍ത്തകന്‍ മുജീബ് പൂക്കോട്ടൂര്‍ അറിയിച്ചു.