ഉംറ പൂർത്തിയാക്കി മദീന സന്ദർശനവേളയിൽ തിങ്കളാഴ്ച വൈകീട്ട് അസ്വസ്ഥത അനുഭവപ്പെട്ട നഫീസയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരിക്കുകയായിരുന്നു.
റിയാദ്: സ്വകാര്യ ഗ്രൂപ്പിൽ ഉംറ തീർഥാടനത്തിനെതിയ മലയാളി വയോധിക മദീനയിൽ മരിച്ചു. മലപ്പുറം തിരൂർ അയ്യായ വെള്ളച്ചാൽ നെച്ചിക്കാട്ട് മുഹമ്മദ് കുട്ടിയുടെ ഭാര്യ മേലേത്ത് നഫീസ (62) യാണ് തിങ്കളാഴ്ച മരിച്ചത്. ഭർത്താവും മകളുമൊത്ത് ഈ മാസം 12 നാണ് ഇവർ ഉംറക്കെത്തിയത്.
ഉംറ പൂർത്തിയാക്കി മദീന സന്ദർശനവേളയിൽ തിങ്കളാഴ്ച വൈകീട്ട് അസ്വസ്ഥത അനുഭവപ്പെട്ട നഫീസയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരിക്കുകയായിരുന്നു. പിതാവ്: പരേതനായ മേലേതിൽ മുഹമ്മദ്, മാതാവ്: പരേതയായ ബീക്കുട്ടി, മക്കൾ: യാസിർ (ദുബായ്), ബുർഹാർ (ഖത്തർ ), ഫിദ, മരുമക്കൾ: ഉമൈബ, ഫാരിസ, മുനീബ് താനാളൂർ, സഹോദരങ്ങൾ: അബ്ദുറഹ്മാൻ, അബ്ദുസുബ്ഹാൻ, റസിയ.
പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
റിയാദ്: മലയാളി സൗദിയിൽ ഹൃദയാഘാതം മൂലം മരിച്ചു. തൃശ്ശൂർ വാടനാപ്പള്ളി ഇത്തിക്കുന്നത്ത് കുഞ്ഞിമോെൻറ മകൻ ഷാജി (47) ആണ് തെക്കൻ പ്രവിശ്യയിലെ തരീബിൽ മരിച്ചു. അബഹയിൽ നിന്ന് നൂറ് കിലോമീറ്റർ അകലെ റിയാദ് റൂട്ടിലുള്ള തരീബിലെ ഒരു ബൂഫിയയിൽ അഞ്ചു വർഷമായി ജോലി ചെയ്യുകയായിരുന്നു. നാട്ടിൽ നിന്ന് അവധി കഴിഞ്ഞ് വന്നിട്ട് 10 മാസമായി. നെഞ്ച് വേദനയെ തുടർന്ന് മദ്ദ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അന്ത്യം സംഭവിക്കുകയായിരുന്നു. ഭാര്യ: റസിയ, മക്കൾ: മുഹ്സിന, അൻസിൽ. മൃതദേഹം തരീബിൽ ഖബറടക്കും.
