അബുദാബി: മലയാളി യുവാവിനെ യുഎഇയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് ലക്കിടി മംഗലം സ്വദേശി ജിനു ചന്ദ്രനാ(39)ണ് അബുദാബിയില്‍ മരിച്ചത്. പശ്ചിമ അബുദാബിയിലെ റുവൈസിലെ താമസസ്ഥലത്ത് വെച്ചാണ് മരണം സംഭവിച്ചത്.

അഡ്നോക് റിഫൈനിങ് കമ്പനിയിലെ റുവൈസ് ഏരിയ സര്‍വീസസ് ഡിവിഷനില്‍ പ്രോജക്ട് ഡെവലപ്മെന്‍റ് എഞ്ചിനീയറായിരുന്നു. കുറ്റിപ്പുറം എംഇഎസ് കോളേജ് ഓഫ് എഞ്ചിനീയറിങ് മുന്‍ യൂണിയന്‍ ചെയര്‍മാനായിരുന്ന ഇദ്ദേഹം നേരത്തെ ഖത്തറില്‍ ജോലി ചെയ്തിരുന്നു. മുമ്പ് കെട്ടിടത്തിന്‍റെ മുകളില്‍ നിന്ന് വീണുണ്ടായ അപകടത്തില്‍ ജിനുവിന്‍റെ തലയ്ക്ക് പരിക്കേറ്റിരുന്നു. സൗപര്‍ണികയില്‍ പരേതനായ കെ പി ചന്ദ്രശേഖരന്‍റെയും വി കെ വത്സലയുടെയും മകനാണ് ജിനു ചന്ദ്രന്‍. 

യുഎഇയില്‍ നാളെ മൂന്ന് മണിക്കൂര്‍ ഭാഗിക ഗ്രഹണം ദൃശ്യമാകും

പ്രവാസികള്‍ മരണപ്പെട്ടാല്‍ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കണമെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ്