റിയാദ്: വിജയകരമായ ശസ്ത്രക്രിയക്ക് ശേഷം ആശുപത്രി വിട്ട സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് രാജ്യത്തിന്റെ സ്വപ്ന നഗരമായി നിര്‍മിക്കപ്പെടുന്ന നിയോമിലെത്തി. ബുധനാഴ്ച രാത്രിയാണ് പ്രത്യേക വിമാനത്തില്‍ രാജാവ് നിയോമിലെത്തിയത്.

വിശ്രമത്തിനായി ഏതാനും ദിവസം അവിടെ ചെലവഴിക്കും. പിത്താശയത്തിലെ പഴുപ്പിനെ തുടര്‍ന്ന് റിയാദിലെ കിങ് ഫൈസല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ ശാസ്ത്രക്രിയക്ക് വിധേയനായ രാജാവ് സുഖം പ്രാപിച്ച ശേഷം ജുലൈ 30 നാണ് ആശുപത്രി വിട്ടത്.

10 ദിവസം ആശുപത്രിയില്‍ കഴിഞ്ഞ അദ്ദേഹം അതിനിടെ ആശുപത്രിയില്‍ വെച്ച് വെര്‍ച്വല്‍ കാബിനറ്റ് യോഗത്തില്‍ അധ്യക്ഷത വഹിച്ചിരുന്നു.

പലസ്‍തീൻ പ്രദേശങ്ങൾ സംയോജിപ്പിക്കാനുള്ള ഇസ്രയേൽ നീ‍ക്കം മരവിപ്പിച്ചത് നയതന്ത്ര നേട്ടമെന്ന് യുഎഇ

കുവൈത്തില്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്താത്ത ഒരു ലക്ഷത്തിലധികം അനധികൃത താമസക്കാര്‍