Asianet News MalayalamAsianet News Malayalam

ലോകത്തിലെ ഏറ്റവും വലിയ ഇൻഡോർ ഫുട്ബോൾ സ്റ്റേഡിയം; റിയാദിലെ കിങ്ഡം അരീന സ്റ്റേഡിയം ഗിന്നസ് ബുക്കിൽ

37,991 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ലോകത്തെ ഏറ്റവും വലിയ ഇൻഡോർ ഫുട്ബാൾ സ്റ്റേഡിയമായി കിങ്ഡം അരീന മാറിയെന്ന് സംഘാടന പ്രതിനിധി പറഞ്ഞു. 20,280 സീറ്റുകളുള്ള സ്റ്റേഡിയം കാണികളുടെ ശേഷിയുടെ കാര്യത്തിലും ഏറ്റവും വലിയ സ്റ്റേഡിയമാണ്.

Kingdom Arena stadium entered in Guinness World Records
Author
First Published Feb 12, 2024, 4:33 PM IST

റിയാദ്: അൽ ഹിലാൽ ക്ലബ്ബിൻറെ പ്രധാന സ്റ്റേഡിയമായ കിങ്ഡം അരീന ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി. വിസ്തീർണം അടിസ്ഥാനമാക്കിയുള്ള ലോകത്തിലെ ഏറ്റവും വലിയ ഇൻഡോർ ഫുട്ബാൾ സ്റ്റേഡിയം, കാണികളെ ഉൾക്കൊള്ളാനുള്ള ശേഷിയുടെ കാര്യത്തിൽ ഏറ്റവും വലിയ ഇൻഡോർ സ്റ്റേഡിയം എന്നിവ പരിഗണിച്ചാണ് കിങ്ഡം അരീന സ്റ്റേഡിയം ഗിന്നസ് ബുക്കിൽ ഇടംനേടി രണ്ട് സർട്ടിഫിക്കറ്റുകൾ കരസ്ഥമാക്കിയത്.

37,991 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ലോകത്തെ ഏറ്റവും വലിയ ഇൻഡോർ ഫുട്ബാൾ സ്റ്റേഡിയമായി കിങ്ഡം അരീന മാറിയെന്ന് സംഘാടന പ്രതിനിധി പറഞ്ഞു. 20,280 സീറ്റുകളുള്ള സ്റ്റേഡിയം കാണികളുടെ ശേഷിയുടെ കാര്യത്തിലും ഏറ്റവും വലിയ സ്റ്റേഡിയമാണ്. റിയാദ് സീസൺ ഫുട്ബാൾ കപ്പിനായുള്ള അൽഹിലാൽ, അൽനസ്ർ മത്സരം ആരംഭിക്കുന്നതിന് മുമ്പാണ് രണ്ട് സർട്ടിഫിക്കറ്റുകൾ നേടിയത്. സർട്ടിഫിക്കറ്റുകൾ പൊതുവിനോദ അതോറിറ്റി ചെയർമാൻ തുർക്കി ആലുശൈഖ്, അൽ ഹിലാൽ ക്ലബ് ഡയറക്ടർ ബോർഡ് ചെയർമാൻ ഫഹദ് ബിൻ നഫാൽ എന്നിവർ ഏറ്റുവാങ്ങി. റിയാദ് സീസൺ കപ്പിനായുള്ള ഇൻറർ മിയാമി - അൽഹിലാൽ മത്സരത്തിന് വേണ്ടിയാണ് ജനുവരി 29ന് കിങ്ഡം അരീന സ്റ്റേഡിയം തുറന്നത്.

ഫോട്ടോ: കിങ്ഡം അരീന സ്റ്റേഡിയം ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ്സ് സർട്ടിഫിക്കറ്റുമായി ജനറൽ എൻറർടൈൻമെൻറ് അതോറിറ്റി ചെയർമാൻ തുർക്കി ആലുശൈഖ്, അൽ ഹിലാൽ ക്ലബ് ഡയറക്ടർ ബോർഡ് ചെയർമാൻ ഫഹദ് ബിൻ നഫാൽ

Read Also - ഏഴാം വരവ് കളറാകും, മോദിയെ കാണാൻ അരലക്ഷത്തിലേറെ പേര്‍; ഒരുക്കങ്ങൾ പൂര്‍ണം, വൻ സ്വീകരണം നൽകാൻ യുഎഇയിലെ പ്രവാസികൾ

കയറ്റുമതിക്ക് കരാർ, വിദേശത്തേക്ക് ഇതാദ്യം; ഇനി യൂറോപ്പിലെ തീൻമേശകളിലേക്കുമെത്തും സൗദി പച്ചക്കറികൾ

റിയാദ്: സൗദി അറേബ്യയിൽ ഉദ്പാദിപ്പിക്കുന്ന പച്ചക്കറികൾ യൂറോപ്പിലേക്ക് കയറ്റുമതി ചെയ്യാൻ കരാർ ഒപ്പുവെച്ചു. ഡാഫ അഗ്രികൾച്ചറൽ കമ്പനിയും ഹോളണ്ട് കമ്പനി‘ലഹ്മാൻ ആൻഡ് ട്രാസും തമ്മിലാണ് കരാർ. ഇതോടെ നൂതന ഹൈഡ്രോപോണിക് ഫാമിങ് ടെക്നിക്കുകൾ ഉപയോഗിച്ച് ഉൽപാദിപ്പിക്കുന്ന സൗദി കാർഷിക ഉൽപ്പന്നങ്ങൾ നെതർലൻഡ്സിലേക്കും യൂറോപ്യൻ വിപണിയിലേക്കും കയറ്റുമതി െചയ്യും. ആദ്യമായാണ് സൗദിയിൽ നിന്ന് വിദേശ രാജ്യങ്ങളിലേക്ക് പച്ചക്കറികൾ കയറ്റുമതി ചെയ്യുന്നത്. കരാർ ആഗോള കാർഷിക കയറ്റുമതി മേഖലയിലേക്കുള്ള പ്രവേശനം വർധിപ്പിക്കുമെന്നാണ് വിലയിരുത്തൽ. 

അതോടൊപ്പം പരിസ്ഥിതി പദ്ധതികളും കാഴ്ചപ്പാടുകളും ശക്തിപ്പെടുത്തും. ആഗോളതലത്തിൽ കാർഷിക മേഖലയുടെ ശേഷിയെ പിന്തുണക്കും. സൗദി കാർഷിക വികസന ഫണ്ട് നൽകുന്ന പിന്തുണയുടെ ചട്ടക്കൂടിനുള്ളിലാണിത്. സുസ്ഥിരമായ കാർഷിക ഉൽപ്പാദനം ഹരിതഗൃഹങ്ങളുടെ സ്ഥാപനം വിപുലീകരിക്കുന്നതിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഭക്ഷ്യസുരക്ഷ വർദ്ധിപ്പിക്കുന്നതിനും നിരവധി കാർഷിക ഉൽപന്നങ്ങളിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിനുമുള്ള പ്രവർത്തന പദ്ധതിയുടെ ഭാഗമാണിത്.

സ്വയം പര്യാപ്ത നിരക്ക് കൂടിയ ഇനങ്ങളാണ് കയറ്റുമതി ചെയ്യുക. ഉരുളക്കിഴങ്ങ്, തക്കാളി, ഉള്ളി എന്നിവ കയറ്റുമതി ചെയ്യുന്നതിലുൾപ്പെടും. ശൈത്യകാലത്തെ രാജ്യത്തിെൻറ മിച്ച ഉൽപാദനം കയറ്റുമതി ചെയ്യുന്നത് കാർഷിക മേഖലകളിലെ പൗരന്മാരുടെ വരുമാന നിലവാരം ഉയർത്തുന്നതിനും ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും കൂടിയാണ്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

Latest Videos
Follow Us:
Download App:
  • android
  • ios