കൊല്ലം ഇരവിപുരം സ്വദേശി ലാലി എം അലിയാണ് മരണപ്പെട്ടത് 

അബുദാബി: പ്രവാസി മലയാളി അബുദാബിയിൽ മരിച്ചു. കൊല്ലം ഇരവിപുരം കൊല്ലൂർവിള കലാ ജംഗ്ഷന് സമീപം ആസാദ് നഗറിൽ ലാലി എം അലിയാണ് മരണപ്പെട്ടത്. 40 വയസ്സായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. പരേതരായ മുഹമ്മദ് അലിയുടെയും ആമിനാ ബീവിയുടെയും മകനാണ്. നജിദയാണ് ഭാര്യ. മക്കൾ: റൗസ, മുഹമ്മദ് റഊഫ്. തുടർ നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.