Asianet News MalayalamAsianet News Malayalam

എട്ടു പുതിയ സര്‍വീസുകള്‍ ആരംഭിക്കാന്‍ കുവൈത്ത് എയര്‍വേയ്‌സ്

മാലദ്വീപ്, ക്വാലാലംപൂര്‍, മദീന, തായിഫ്, ഹൈദരാബാദ്, കാഠ്മണ്ഡു എന്നിവയടക്കം എട്ടു പുതിയ സര്‍വീസുകളാണ് കുവൈത്ത് എയര്‍വേയ്‌സ് ആരംഭിക്കുന്നത്.

kuwait airways to start eight new services
Author
First Published Sep 20, 2022, 4:47 PM IST

കുവൈത്ത് സിറ്റി: എട്ടു പുതിയ ലക്ഷ്യസ്ഥാനങ്ങളിലേക്ക് സര്‍വീസുകളുമായി കുവൈത്ത് എയര്‍വേയ്‌സ്. മാലദ്വീപ്, ക്വാലാലംപൂര്‍, മദീന, തായിഫ്, ഹൈദരാബാദ്, കാഠ്മണ്ഡു എന്നിവയടക്കം എട്ടു പുതിയ സര്‍വീസുകളാണ് കുവൈത്ത് എയര്‍വേയ്‌സ് ആരംഭിക്കുന്നത്. നിലവില്‍ വേനല്‍ക്കാലത്ത് 17 പുതിയ സര്‍വീസുകള്‍ കുവൈത്ത് എയര്‍വേയ്‌സ് ആരംഭിച്ചിരുന്നു. 

എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ തീപിടിത്തം; വൻ ദുരന്തം ഒഴിവാക്കിയത് 90 സെക്കന്റിനുള്ളിൽ

അതേസമയം ബജറ്റ് വിമാന കമ്പനിയായ എയര്‍ അറേബ്യ അബുദാബി കുവൈത്തിലേക്ക് സര്‍വീസുകള്‍ ആരംഭിക്കുന്നതായി അറിയിച്ചിരുന്നു. യുഎഇ-കുവൈത്ത് രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന സര്‍വീസ് ഒക്ടോബര്‍ 31ന് ആരംഭിക്കും. ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, നേപ്പാള്‍, തുര്‍ക്കി, സുഡാന്‍, ഒമാന്‍, ബെയ്‌റൂട്ട്, ഈജിപ്ത്, ബഹ്‌റൈന്‍, അസര്‍ബെയ്ജാന്‍, ബോസ്‌നിയ, ഹെര്‍സഗോവിന, ജോര്‍ജിയ എന്നീ രാജ്യങ്ങളിലേക്ക് നിലവില്‍ സര്‍വീസുകള്‍ നടത്തുന്ന എയര്‍ അറേബ്യയുടെ 26-ാമത് സെക്ടറാണ് കുവൈത്ത്. 

അതേസമയം എയര്‍ അറേബ്യ അബുദാബി എട്ട് പുതിയ സെക്ടറുകളിലേക്ക് സര്‍വീസുകള്‍ ആരംഭിക്കുന്നതായി അറിയിച്ചിരുന്നു. ഇതില്‍ ആദ്യത്തേത് ലബനനിലെ ബെയ്‌റൂത്തിലേക്കായിരിക്കും. ഒക്ടോബര്‍ 30നാണ് ഈ സര്‍വീസ് തുടങ്ങുക. അബുദാബിയില്‍ നിന്ന് ബെയ്‌റൂത്തിലെ റാഫിക് ഹരീരി രാജ്യാന്തര വിമാനത്താവളത്തിലേക്ക് ആഴ്ചയില്‍ മൂന്ന് സര്‍വീസുകളാണ് ഉണ്ടാകുക.  

കുവൈത്തിലേക്ക് വന്‍തോതില്‍ മദ്യം കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി; ആറ് വിദേശികള്‍ പിടിയില്‍

ഇന്ത്യന്‍ നഗരങ്ങളില്‍ നിന്ന് ഖത്തറിലേക്ക് നേരിട്ട് സര്‍വീസുകള്‍; അറിയിപ്പുമായി എയര്‍ ഇന്ത്യ

ദോഹ: പ്രധാന ഇന്ത്യന്‍ നഗരങ്ങളില്‍ നിന്ന് ഖത്തറിലേക്ക് പുതിയ വിമാന സര്‍വീസുകള്‍ പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ. വ്യാഴാഴ്ചയാണ് എയര്‍ ഇന്ത്യ ഇക്കാര്യം അറിയിച്ചത്. 20 പുതിയ പ്രതിവാര വിമാന സര്‍വീസുകളാണ് ഖത്തറിലേക്ക് പ്രഖ്യാപിച്ചത്. നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ഖത്തറില്‍ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പ് മത്സരങ്ങളുടെ പശ്ചാത്തലത്തില്‍ വിമാന യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് പുതിയ സര്‍വീസുകള്‍ പ്രഖ്യാപിച്ചത്. ഈ കാലയളവില്‍ മുംബൈ, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നാണ് പുതിയ സര്‍വീസുകള്‍ ദോഹയിലേക്ക് പറക്കുക. 2022 ഒക്ടോബര്‍ 30 മുതല്‍ ഈ സര്‍വീസുകള്‍ക്ക് തുടക്കമാകും.

 

Follow Us:
Download App:
  • android
  • ios