ഔദ്യോഗിക പ്രവൃത്തി ദിവസം ജൂൺ 10ന് ആരംഭിക്കും

കുവൈത്ത് സിറ്റി: കുവൈത്തിലെ ഈദ് അവധി ദിനങ്ങൾ സിവിൽ സർവീസ് ബ്യൂറോ പ്രഖ്യാപിച്ചു. ഹിജ്‌റ 1446ലെ അറഫ, ഈദ് അൽ-അദ്ഹ ദിവസങ്ങളിൽ എല്ലാ മന്ത്രാലയങ്ങൾക്കും സർക്കാർ ഏജൻസികൾക്കും പൊതു സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. ജൂൺ 5, 6, 7, 8 തീയതികൾ ഔദ്യോഗിക അവധി ദിവസമായും ജൂൺ 9 വിശ്രമ ദിനമായും ആണ് അനുവദിച്ചിരിക്കുന്നത്. ഔദ്യോഗിക പ്രവൃത്തി ദിവസം ജൂൺ 10ന് ആരംഭിക്കുമെന്ന് സിവിൽ സർവീസ് ബ്യൂറോ അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം