താമസ, തൊഴില്‍ നിയമങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാൻ കര്‍ശന പരിശോധനകള്‍ നടത്തി വരികയാണ്. 

കുവൈത്ത് സിറ്റി: കുവൈത്തിൽ വിസ നിയമലംഘകരെ കണ്ടെത്താനുള്ള പരിശോധനകള്‍ തുടരുന്നു. ആഭ്യന്തര മന്ത്രി ശൈഖ് ഫഹദ് യൂസഫ് സൗദ് അൽ-സബാഹിന്റെ നിർദേശപ്രകാരം കുവൈത്തിലുടനീളം താമസ, തൊഴിൽ നിയമങ്ങൾ നടപ്പിലാക്കുന്നതിനുള്ള ശ്രമങ്ങൾ ആഭ്യന്തര മന്ത്രാലയം ഊർജിതമാക്കിയിരിക്കുകയാണ്. പുതുവർഷത്തിന്‍റെ തുടക്കം മുതൽ താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 509 പേരെ സുരക്ഷാ സേന അറസ്റ്റ് ചെയ്യുകയും 648 പേരെ നാടുകടത്തുകയും ചെയ്തു. 

കുവൈത്തിലെ എല്ലാ ഗവർണറേറ്റുകളിലും വ്യാപക പരിശോധനകള്‍ നടത്തുന്നുണ്ട്. ജനറൽ ഡിപ്പാർട്ട്‌മെന്‍റ് ഓഫ് റെസിഡൻസ് അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷൻസിന്റെ റിപ്പോർട്ട് പ്രകാരം 2025 ജനുവരി 1 നും 2025 ജനുവരി 13 നും ഇടയിൽ രാജ്യവ്യാപകമായി 28 സുരക്ഷാ ക്യാമ്പയിനുകൾ നടത്തി. റെസിഡൻസി അല്ലെങ്കിൽ തൊഴിൽ നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ നിയമനടപടികൾ കർശനമാക്കുമെന്നും അധികൃതർ വ്യക്തമാക്കി.

Read Also -  വരാനിരിക്കുന്നത് നീണ്ട അവധി, അടുപ്പിച്ച് 5 ദിവസം; കുവൈത്തിൽ ദേശീയ ദിനം കളറാകും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം