വാരാന്ത്യ അവധി ദിവസങ്ങള്‍ കൂടി ചേരുമ്പോള്‍ തുടര്‍ച്ചയായ അഞ്ച് അവധി ദിവസങ്ങളാണ് ലഭിക്കുക. 

കുവൈത്ത് സിറ്റി: കുവൈത്തില്‍ ദേശീയ ദിനത്തോട് അനുബന്ധിച്ച് അഞ്ച് ദിവസം അവധി ലഭിക്കും. ഇത്തവണ നീണ്ട അവധിയാണ് ലഭിക്കുകയെന്നാണ് സൂചന. 

ഫെബ്രുവരി 25 ചൊവ്വാഴ്ചയും 26 ബുധനാഴ്ചയും ദേശീയ ദിന, വിമോചന ദിന അവധിയാണ്. ഇതിന് പുറമെ വെള്ളി, ശനി ദിവസങ്ങളില്‍ വാരാന്ത്യ അവധിയും ലഭിക്കും. അവധി ദിവസങ്ങള്‍ക്കിടയില്‍ വരുന്നതിനാല്‍ വ്യാഴാഴ്ച വിശ്രമ ദിനമായി പ്രഖ്യാപിക്കുന്നതോടെ അഞ്ച് ദിവസം നീണ്ട അവധിയാണ് കുവൈത്തില്‍ ദേശീയ ദിനത്തോട് അനുബന്ധിച്ച് ലഭിക്കുക. അവധി ദിവസങ്ങള്‍ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. 

Read Also -  സൗദി നഗരത്തിലേക്ക് നേരിട്ടുള്ള പുതിയ സ‍ർവീസ് പ്രഖ്യാപിച്ച് ഇൻഡിഗോ; ആഴ്ചയിൽ മൂന്നെണ്ണം, യാത്രക്കാർക്ക് സന്തോഷം

അതേസമയം നേരത്തെ കുവൈത്തില്‍ ഇസ്റാഅ് - മിഅ്റാജ് പ്രമാണിച്ച് പൊതു അവധി പ്രഖ്യാപിച്ചിരുന്നു. സിവില്‍ സര്‍വീസ് കമ്മീഷനാണ് അവധി പ്രഖ്യാപിച്ചത്. ജനുവരി 30 വ്യാഴാഴ്ച മുതല്‍ ഫെബ്രുവരി 1 ശനിയാഴ്ച വരെയാണ് അവധി. മൂന്ന് ദിവസത്തെ പൊതു അവധിയാണ് പ്രഖ്യാപിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം