കുവൈത്തിൽ ചൂടുള്ളതും പൊടി നിറഞ്ഞതുമായ കാലാവസ്ഥയും ശക്തമായ കാറ്റും തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 

കുവൈത്ത് സിറ്റി: കുവൈത്തിൽ ഈ ആഴ്ച ചൂടുള്ളതും പൊടി നിറഞ്ഞതുമായ കാലാവസ്ഥയും ശക്തമായ കാറ്റും ഉണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉപരിതല ന്യൂനമർദ്ദം കാരണം ചൊവ്വാഴ്ചയും ബുധനാഴ്ചയും കുവൈത്തിൽ ചൂടുള്ളതും പൊടി നിറഞ്ഞതുമായ കാലാവസ്ഥയും ശക്തമായ കാറ്റും തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് ഡയറക്ടർ, ധരാർ അൽ-അലി അറിയിച്ചു.

വരും ദിവസങ്ങളിൽ സജീവവും ചിലപ്പോൾ ശക്തമായതുമായ വടക്കുപടിഞ്ഞാറൻ കാറ്റ് ചില പ്രദേശങ്ങളിൽ കാഴ്ചപരിധി 1,000 മീറ്ററിൽ താഴെയായി കുറയ്ക്കും. കാലാവസ്ഥ ചൂടും പൊടി നിറഞ്ഞതായിരിക്കും, കാറ്റിന്റെ വേഗത മണിക്കൂറിൽ 20 മുതൽ 65 കിലോമീറ്റർ വരെയാകും. പകൽ സമയത്ത് ഉയർന്ന താപനില 39°C നും 42°C നും ഇടയിൽ ആയിരിക്കുമെന്ന് പ്രവചിക്കപ്പെടുന്നുണ്ട്. രാത്രിയിൽ ചൂട് തുടരും, കുറഞ്ഞ താപനില 27°C നും 31°C നും ഇടയിൽ ആയിരിക്കും. രാത്രിയിൽ മണിക്കൂറിൽ 20 മുതൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശുമെന്ന് പ്രതീക്ഷിക്കുന്നു. കടൽ തിരമാലകൾ 3 മുതൽ 7 അടി വരെ ഉയരത്തിൽ എത്താം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം