പൊതുജന സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനും കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള അവബോധം വളര്‍ത്തുന്നതിനുമാണ് ഈ സേവനം. 

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (DGCA) ഏകീകൃത ഗവണ്‍മെന്റ് ഇ-സര്‍വീസസ് ആപ്പ് (സഹ്ല്‍) വഴി കാലാവസ്ഥാ മുന്നറിയിപ്പ് അറിയിപ്പ് സേവനം ആരംഭിച്ചു. പൊതുജന സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനും കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള അവബോധം വളര്‍ത്തുന്നതിനുമാണ് ഈ സേവനം ലക്ഷ്യമിടുന്നതെന്ന് ഡിജിസിഎ വക്താവ് അബ്ദുല്ല അല്‍-രാജ്ഹി ഒരു വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

ബന്ധപ്പെട്ട അധികാരികള്‍ നല്‍കുന്ന കാലാവസ്ഥാ മുന്നറിയിപ്പുകളെക്കുറിച്ചുള്ള തല്‍ക്ഷണ അറിയിപ്പുകള്‍ സ്വീകരിക്കാന്‍ ഈ സേവനം ഉപയോക്താക്കളെ അനുവദിക്കുന്നു, ഇത് ആവശ്യമായ പ്രതിരോധ നടപടികള്‍ സമയബന്ധിതമായി സ്വീകരിക്കുന്നതിന് സഹായിക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം