Asianet News MalayalamAsianet News Malayalam

Gulf News : തര്‍ക്കത്തിനിടെ സുഹൃത്തിനെ കൊലപ്പെടുത്തിയ പ്രവാസിയുടെ വധശിക്ഷ കോടതി ശരിവെച്ചു

സാമ്പത്തിക തര്‍ക്കങ്ങളുടെ പേരില്‍ സുഹൃത്തിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ പ്രവാസിക്ക് വധശിക്ഷ തന്നെ. ക്രിമിനല്‍ കോടതി വിധിച്ച വധശിക്ഷ അപ്പീല്‍ കോടതിയും ശരിവെച്ചു.

Kuwait court upheld the death sentence of an asian expat who murdered his friend
Author
Kuwait City, First Published Dec 7, 2021, 11:12 PM IST

കുവൈത്ത് സിറ്റി: തര്‍ക്കത്തിനിടെ സുഹൃത്തിനെ കൊലപ്പെടുത്തിയ പ്രവാസിയുടെ വധശിക്ഷ (death sentence) കുവൈത്ത് അപ്പീല്‍ കോടതി (Kuwait Court) ശരിവെച്ചു. സാമ്പത്തിക തര്‍ക്കങ്ങളുടെ പേരിലാണ് റമദാന്‍ മാസത്തില്‍ പ്രതി തന്റെ സുഹൃത്തിനെ കൊലപ്പെടുത്തിയത്. ശുവൈഖ് ഇന്‍ഡസ്‍ട്രിയല്‍ ഏരിയയിലെ (Shuwaikh Industrial AreaO) ഒരു വെയര്‍ഹൌസിനകത്തുവെച്ചാണ് പ്രതിയും കൊല്ലപ്പെട്ടയാളും തമ്മിലുള്ള തര്‍ക്കം തുടങ്ങിയതെന്ന് കേസ് രേഖകള്‍ പറയുന്നു.

പ്രതിയുമായുള്ള തര്‍ക്കത്തിനിടെ സുഹൃത്തിനെ മര്‍ദിക്കുകയും ശക്തിയായി പിടിച്ച് തള്ളുകയുമായിരുന്നു. പെട്ടെന്നുണ്ടായ ആഘാതത്തില്‍ തലയിടിച്ചുവീണ യുവാവ് സംഭവ സ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടു. ഇതോടെ പിടിക്കപ്പെടുമെന്ന് ഭയന്ന പ്രതി ഇവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തില്‍ ഇയാളെ കണ്ടെത്തി അറസ്റ്റ് ചെയ്‍തു. ക്രിമിനല്‍ കോടതിയില്‍ നടന്ന വിചാരണയില്‍ മനഃപൂര്‍വമായ നരഹത്യാക്കുറ്റം തെളിഞ്ഞതിനെ തുടര്‍ന്ന് കോടതി വധശിക്ഷ വിധിച്ചു. എന്നാല്‍ വിധിക്കെതിരെ പ്രതി അപ്പീല്‍ കോടതിയെ സമീപിക്കുകയായിരുന്നു. അപ്പീല്‍ തള്ളിയ മേല്‍കോടതിയും വധശിക്ഷ ശരിവെച്ചു. 

Follow Us:
Download App:
  • android
  • ios