കുടുംബ വിസയിൽ കഴിയുന്ന താമസ നിയമലംഘകർക്ക് താമസരേഖ നിയമപരമാക്കാൻ അവസരമുണ്ടെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ സോഷ്യൽ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതില്‍ വ്യക്തത വരുത്തിയിരിക്കുകയാണ് കുവൈത്ത് ആഭ്യന്തര മന്ത്രാലയം.
കുവൈത്ത് സിറ്റി: കുവൈത്തിൽ കുടുംബ വിസയിൽ കഴിയുന്ന താമസ നിയമലംഘകർക്ക് താമസരേഖ നിയമപരമാക്കാൻ അവസരമുണ്ടെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ സോഷ്യൽ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതില്‍ വ്യക്തത വരുത്തിയിരിക്കുകയാണ് കുവൈത്ത് ആഭ്യന്തര മന്ത്രാലയം. ആർട്ടിക്കിൾ 22 (ആശ്രിത വിസ ) പ്രകാരമുള്ള നിയമലംഘകരുടെ താമസനില ഭേദഗതി ചെയ്യാനാകുമെന്ന് അവകാശപ്പെടുന്ന, സോഷ്യൽ മീഡിയയിലും ചില മാധ്യമങ്ങളിലും പ്രചരിക്കുന്ന റിപ്പോർട്ടുകൾ ആഭ്യന്തര മന്ത്രാലയം നിഷേധിച്ചു. ആശ്രിത വിസയിലുള്ള നിയമലംഘകർക്ക് അവരുടെ താമസരേഖ നിയമപരമാക്കാൻ അനുവദിക്കുന്ന ഒരു തീരുമാനമോ സർക്കുലറോ പുറപ്പെടുവിച്ചിട്ടില്ലെന്ന് മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി.


