Asianet News MalayalamAsianet News Malayalam

11 ദിവസത്തിനിടെ 1,470 പ്രവാസികളെ നാടുകടത്തി; കര്‍ശന പരിശോധന തുടരുന്നു, ഈ നിയമലംഘനങ്ങള്‍ വലിയ വിനയാകും

വിവിധ സ്ഥലങ്ങളില്‍ നടത്തിയ പരിശോധനകളില്‍ റെസിഡന്‍സ് അഫയേഴ്സ് ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്‍റ് കഴിഞ്ഞ 10 ദിവസത്തിനുള്ളില്‍ മാത്രം ഏകദേശം 700 താമസ, തൊഴില്‍ നിയമലംഘകരെ പിടികൂടി. 

kuwait deported 1470 expatriates in eleven days
Author
First Published Jan 15, 2024, 1:25 PM IST

കുവൈത്ത് സിറ്റി: കുവൈത്തില്‍ കര്‍ശന പരിശോധന തുടരുന്നു. റെസിഡന്‍സി, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച്, നാടുകടത്തൽ കേന്ദ്രത്തിൽ കഴിയുന്ന 1,470 പ്രവാസികളെ 11 ദിവസത്തിനുള്ളില്‍ നാടുകടത്തി. രാജ്യത്ത് താമസ, തൊഴില്‍ നിയമങ്ങള്‍ ലംഘിക്കുന്നവരെ പിടികൂടുന്നതിനുള്ള പരിശോധനകള്‍ ആഭ്യന്തര മന്ത്രാലയം ശക്തമാക്കി വരികയാണ്. 

വിവിധ സ്ഥലങ്ങളില്‍ നടത്തിയ പരിശോധനകളില്‍ റെസിഡന്‍സ് അഫയേഴ്സ് ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്‍റ് കഴിഞ്ഞ 10 ദിവസത്തിനുള്ളില്‍ മാത്രം ഏകദേശം 700 താമസ, തൊഴില്‍ നിയമലംഘകരെ പിടികൂടി. 

Read Also -  വന്‍ വര്‍ധന, 20 ശതമാനം വരെ അധിക തുക; എയര്‍പോര്‍ട്ട് ടു എയര്‍പോര്‍ട്ട് സ്റ്റാറ്റസ് ചേഞ്ച് സേവന നിരക്ക് ഉയരും

 വിവിധ മേഖലകളില്‍ കര്‍ശന പരിശോധന; 290 പ്രവാസികള്‍ അറസ്റ്റില്‍

കുവൈത്തില്‍ റെസിഡൻസി, തൊഴിൽ നിയമം ലംഘിച്ച നിരവധി പ്രവാസികളെ അറസ്റ്റ് ചെയ്തു. ഫഹാഹീൽ, മഹ്ബൂല, ഫർവാനിയ, അൽ റായ്, ഹവല്ലി എന്നിവിടങ്ങളിലെ റെസിഡൻസി എൻഫോഴ്‌സ്‌മെന്റ് ഓഫീസർമാർ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. വിവിധ രാജ്യക്കാരായ പ്രവാസികളെയാണ് അറസ്റ്റ് ചെയ്തത്.

റെസിഡൻസി, തൊഴില്‍ നിയമം ലംഘിച്ച 290 പേരാണ് അറസ്റ്റിലായതെന്ന് അധികൃതര്‍ അറിയിച്ചു. റിസർച്ച് ആൻഡ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ്, കൺട്രോൾ ആൻഡ് കോ-ഓർഡിനേഷൻ ഡിപ്പാർട്ട്‌മെന്‍റ്, നിയമ ലംഘകരുടെ ഫോളോ-അപ്പ് ഡിപ്പാർട്ട്‌മെന്‍റ്, ഫിനാൻഷ്യൽ ആൻഡ് അഡ്മിനിസ്‌ട്രേറ്റീവ് സർവീസസ് ഡിപ്പാർട്ട്‌മെന്റ്, സംയുക്ത ത്രികക്ഷി സമിതി എന്നിവ ഉൾപ്പെടുന്ന റെസിഡൻസ് അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷൻസിന്റെ ജനറൽ അഡ്മിനിസ്‌ട്രേഷൻ രാവിലെയും വൈകുന്നേരവും നടത്തിയ പരിശോധനകളിലാണ് ഇവര്‍ പിടിയിലായത്.

ഇതിന് പുറമെ മുന്‍സിപ്പാലിറ്റി, ഇന്‍ഡസ്ട്രി അതോറിറ്റി, പബ്ലിക് അതോറിറ്റി ഫോര്‍ എന്‍വയോണ്‍മെന്‍റ്, എന്‍വയോണ്‍മെന്‍റല്‍ പൊലീസ് എന്നിവ സംയുക്തമായി നടത്തിയ സുരക്ഷാ ക്യാമ്പയിനില്‍ താമസ നിയമലംഘകരായ 28 പേര്‍ പിടിയിലായി. ഷുവൈഖ് ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ വര്‍ക്ക്ഷോപ്പുകള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. ഇവര്‍ക്കെതിരെ ആവശ്യമായ നിയമ നടപടികള്‍ സ്വീകരിച്ച ശേഷം കേസ് ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറി. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

Latest Videos
Follow Us:
Download App:
  • android
  • ios