Asianet News MalayalamAsianet News Malayalam

രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി കുവൈത്ത് അമീർ ഒമാനിലെത്തും

രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനാണ് ശൈഖ് മിഷൽ അൽ അഹമ്മദ് അൽ ജാബിർ അൽ സബാഹ് ഫെബ്രുവരി ആറിന് ഒമാനിൽ എത്തുന്നത്.

kuwait emir to visit oman on tuesday
Author
First Published Feb 5, 2024, 12:09 PM IST

മസ്കറ്റ്: കുവൈത്ത് അമീർ ചൊവ്വാഴ്ച ഒമാനിലെത്തും. രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനാണ് ശൈഖ് മിഷൽ അൽ അഹമ്മദ് അൽ ജാബിർ അൽ സബാഹ് ഫെബ്രുവരി ആറിന് ഒമാനിൽ എത്തുന്നത്.

ഫെബ്രുവരി ഏഴ്  ബുധനാഴ്ച നടക്കുന്ന ദുഃഖം റിഫൈനറി ആൻഡ് പെട്രോകെമിക്കൽ ഇൻഡസ്ട്രീസിൻറെ ഉദ്ഘാടന ചടങ്ങിൽ കുവൈത്ത് അമീർ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക്കിനൊപ്പം പങ്കെടുക്കും.

Read Also - വിമാനം നിലംതൊടാന്‍ ഒരു മണിക്കൂര്‍ മാത്രം ബാക്കി; മലയാളി വയോധിക വിമാനത്തിൽ മരിച്ചു, മരണം ഉംറ കഴിഞ്ഞു മടങ്ങവെ

അതേസമയം സൗദി ഭരണാധികാരി സൽമാൻ രാജാവും കുവൈത്ത് അമീർ ശൈഖ് മിശ്അൽ അൽഅഹമ്മദ് അൽജാബർ അൽസബാഹും കൂടിക്കാഴ്ച നടത്തിയിരുന്നു. റിയാദിലെ അൽഅർഗ കൊട്ടാരത്തിൽ കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻറെ സാന്നിധ്യത്തിലാണ് കൂടിക്കാഴ്ച നടന്നത്. കൊട്ടാരത്തിലെത്തിയ കുവൈത്ത് അമീറിനെയും അനുഗമിക്കുന്ന പ്രതിനിധി സംഘത്തെയും സൽമാൻ രാജാവ് സ്വാഗതം ചെയ്തു. 

സൽമാൻ രാജാവിനെ കണ്ടതിൽ കുവൈത്ത് അമീർ സന്തോഷം പ്രകടിപ്പിച്ചു. സ്വീകരണ വേളയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള അടുത്ത സാഹോദര്യ ബന്ധങ്ങൾ അവലോകനം ചെയ്തു. സ്വീകരണച്ചടങ്ങിൽ സഹമന്ത്രി അമീർ തുർക്കി ബിൻ മുഹമ്മദ് ബിൻ ഫഹദ് ബിൻ അബ്ദുൽ അസീസ് പങ്കെടുത്തു. ചൊവ്വാഴ്ച വൈകീട്ടാണ് കുവൈത്ത് അമീർ ഒൗദ്യോഗിക സന്ദർശനാർഥം റിയാദിലെത്തിയത്. അധികാരമേറ്റതിന് ശേഷമുള്ള കുവൈത്ത് അമീറിൻറെ ആദ്യ വിദേശ സന്ദർശനമാണിത്. കുവൈത്ത് അമീറായി സ്ഥാനമേറ്റെടുത്ത ശേഷമുള്ള ശൈഖ് മിശ്അൽ അൽഅഹമ്മദ് അൽജാബർ അൽസബാഹിെൻറ ആദ്യ വിദേശയാത്രയാണ് സൗദി അറേബ്യയിലേക്ക് നടത്തിയത്. ചൊവ്വാഴ്ച രാത്രി റിയാദിലെത്തിയ അദ്ദേഹത്തെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ സ്വീകരിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

Latest Videos
Follow Us:
Download App:
  • android
  • ios