കുട്ടി കുടുങ്ങിയതോടെ മാതാപിതാക്കള്‍ അഗ്നിശമന സേനയുടെ സഹായം തേടുകയായിരുന്നുവെന്ന് കുവൈത്ത് ഫയര്‍ ഫോഴ്‍സിലെ പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു.

കുവൈത്ത് സിറ്റി: കുവൈത്തില്‍ വാക്വം ക്ലീനറിനുള്ളില്‍ കുടുങ്ങിയ കുട്ടിയെ അഗ്നിശമന സേന രക്ഷിച്ചു. കുട്ടി കുടുങ്ങിയതോടെ മാതാപിതാക്കള്‍ അഗ്നിശമന സേനയുടെ സഹായം തേടുകയായിരുന്നുവെന്ന് കുവൈത്ത് ഫയര്‍ ഫോഴ്‍സിലെ പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു.

ഫയര്‍ ഫോഴ്സ് സെന്‍ട്രല്‍ കമാന്റില്‍ വിവരം ലഭിച്ചയുടന്‍ സുലൈബിക്കാത്ത് ഫയര്‍ഫോഴ്സ് സ്റ്റേഷനില്‍ നിന്നുള്ള സംഘം സ്ഥലത്തെത്തി. കട്ടര്‍ ഉപയോഗിച്ച് വാക്വം ക്ലീനര്‍ പൊളിച്ചാണ് കുട്ടിയെ പുറത്തെത്തിച്ചത്. പെണ്‍കുട്ടിയുടെ ആരോഗ്യ നില തൃപ്തികരണമാണെന്നും ഫയര്‍ ഫോഴ്സ് അറിയിച്ചു.

Read also:  തൊഴില്‍ നിയമലംഘനങ്ങള്‍; വ്യാപക പരിശോധനയില്‍ നിരവധി പ്രവാസികള്‍ അറസ്റ്റില്‍

താമസ സ്ഥലത്ത് ജീവനൊടുക്കിയ പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
റിയാദ്: സൗദി അറേബ്യയിൽ ജീവനൊടുക്കിയ മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. റിയാദിന് സമീപം ഹുറൈംലയിലെ താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ട മലപ്പുറം വാഴയൂർ രാമനാട്ടുകര സ്വദേശി മേലെ തൊടിയിൽ വേലായുധൻ കുട്ടിയുടെ (55) മൃതദേഹമാണ് ശനിയാഴ്ച നാട്ടിലെത്തിച്ചത്. റിയാദിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിൽ രാവിലെ എട്ടോടെ എത്തിച്ചേർന്ന മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി സ്വദേശത്ത് സംസ്കരിച്ചു. 

പിതാവ് - ചോയിക്കുട്ടി, മാതാവ് - നാരായണി, ഭാര്യ - ശൈലജ. മൃതദേഹം നാട്ടിലെത്തിക്കാൻ സഹോദരൻ ചന്ദ്രനെ സഹായിക്കാൻ സൗദി കെ.എം.സി.സി നാഷനൽ കമ്മിറ്റി സെക്രട്ടറിയേറ്റ് അംഗം തെന്നല മൊയ്തീൻ കുട്ടി, മലപ്പുറം ജില്ലാ കെ.എം.സി.സി വെൽഫെയർ വിങ്ങിന്റെയും നേതൃത്വത്തിലാണ് നടപടിക്രമങ്ങൾ പൂർത്തീകരിച്ച് മൃതദേഹം നാട്ടിലേക്ക് അയച്ചത്.

Read also:  മസ്‍‍തിഷ്‍കാഘാതത്തെ തുടര്‍ന്ന് നാല് മാസമായി അബോധാവസ്ഥയിലായിരുന്ന പ്രവാസിയെ നാട്ടിലേക്ക് കൊണ്ടുപോയി