കുവൈത്തിൽ റെസിഡൻസി, വിസ ഫീസുകൾ വർധിപ്പിച്ചു. പുതുക്കിയ നിരക്കുകൾ ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചതിന് ഒരു മാസം കഴിഞ്ഞാലാണ് പ്രാബല്യത്തിൽ വരിക. 

ദുബൈ: റെസിഡൻസി, വിസ ഫീസുകൾ വർധിപ്പിക്കുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം. എല്ലാ വിഭാഗങ്ങളിലുമുള്ള എന്‍ട്രി വിസകള്‍, സന്ദര്‍ശക വിസകള്‍, താമസ പെര്‍മിറ്റുകള്‍, അപേക്ഷ നടപടിക്രമങ്ങള്‍ എന്നിവയില്‍ മാറ്റം വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

പുതുക്കിയ നിരക്കുകൾ ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചതിന് ഒരു മാസം കഴിഞ്ഞാലാണ് പ്രാബല്യത്തിൽ വരികയെന്ന് 'കുവൈത്ത് ടൈംസ്' റിപ്പോർട്ട് ചെയ്തു. സ​ർ​ക്കാ​ർ വി​സി​റ്റ്, ബി​സി​ന​സ് വി​സി​റ്റ്, ഫാ​മി​ലി വി​സി​റ്റ്, വൈ​ദ്യ ചി​കി​ൽ​സ വി​സി​റ്റ്, മ​ൾ​ടി​പ്പി​ൾ എ​ൻ​ട്രി, ടൂ​റി​സം വി​സി​റ്റ്, കൊ​മേ​ഴ്സ്യ​ൽ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യു​ള്ള സ​ന്ദ​ർ​ശ​നം, സാം​സ്കാ​രി​ക സാ​മൂ​ഹി​ക ഇ​വ​ന്റു​ക​ൾ​ക്കായുള്ള സ​ന്ദ​ർ​ശ​നം എ​ന്നി​വ​ക്കെ​ല്ലാം ഫീ​സ് 10 ദീ​നാ​ർ ആ​യി ഉ​യ​രു​മെ​ന്നാ​ണ് സൂചന.

കഴിഞ്ഞ വർഷം പുറത്തിറക്കിയ താമസ നിയമത്തിലെ പുതിയ ഭേദഗതികൾ പ്രകാരമാണ് ഈ മാറ്റങ്ങൾ. ഭാര്യയെയും കുട്ടികളെയും സ്പോൺസർ ചെയ്യുന്നതിന് ആവശ്യമായ ഏറ്റവും കുറഞ്ഞ പ്രതിമാസ ശമ്പളം 800 ദിനാറായി മന്ത്രാലയം സ്ഥിരീകരിച്ചു. മാതാപിതാക്കൾ അല്ലെങ്കിൽ സഹോദരങ്ങൾ പോലുള്ള അടുത്ത കുടുംബാംഗങ്ങൾ അല്ലാത്തവരെ ആശ്രിത വിസയിൽ കൊണ്ടുവരുന്നതിനുള്ള ഫീസ് പ്രതിവർഷം 300 ദിനാറായി ഉയർത്തി. പുതിയ നിയമങ്ങളിൽ പുതുക്കിയ ഫീസുകൾ, ആശ്രിതർക്കുള്ള പുതിയ വ്യവസ്ഥകൾ, വിസിറ്റ് വിസകൾ നീട്ടുന്നതിനും മാറ്റുന്നതിനുമുള്ള വിപുലമായ ഓപ്ഷനുകൾ എന്നിവ ഉൾപ്പെടുന്നു.

വിസിറ്റ് വിസ നിരക്കുകൾ

ടൂറിസം, കുടുംബ സന്ദർശനം, വർക്ക് എൻട്രി അല്ലെങ്കിൽ റെസിഡൻസി എൻട്രി എന്നിവയുൾപ്പെടെ എല്ലാ വിസിറ്റ് വിസകൾക്കും ഇനി മുതൽ 10 ദിനാർ ഫീസ് ഈടാക്കും. വിസിറ്റ് വിസകൾ ഇതേ കാലയളവിലേക്ക് ഒരിക്കൽ കൂടി പുതുക്കാനും ചില വ്യവസ്ഥകൾക്ക് വിധേയമായി റെസിഡൻസിയിലേക്ക് മാറ്റാനും പുതിയ നിയമങ്ങൾ അനുവദിക്കുന്നു.

നവജാത ശിശുക്കളുടെ റെസിഡൻസി സ്റ്റാമ്പിംഗ് പ്രോസസ്സ് ചെയ്യുന്നതിന് മുമ്പുണ്ടായിരുന്ന സമയപരിധി വർദ്ധിപ്പിച്ച് നാല് മാസം വരെ നൽകും.

റെസിഡൻസി പുതുക്കൽ ഫീസുകൾ

  • സർക്കാർ ജീവനക്കാർ, സ്വകാര്യ മേഖലയിലെ തൊഴിലാളികൾ, വിദേശ വിദ്യാർത്ഥികൾ, പുരോഹിതന്മാർ തുടങ്ങിയ വിഭാഗങ്ങളുടെ സാധാരണ റെസിഡൻസി പുതുക്കൽ ഫീസ് ഇരട്ടിയാക്കി, പ്രതിവർഷം 20 ദിനാറാക്കി. മറ്റൊരു പൗരത്വം നേടിയ ബിദൂനികൾക്കും ഇതേ നിയമം ബാധകമാണ്.
  • വിദേശ നിക്ഷേപകർക്കും പ്രോപ്പർട്ടി ഉടമകൾക്കുമുള്ള റെസിഡൻസി ഫീസ് (ആർട്ടിക്കിൾ 19, 21) പ്രതിവർഷം 50 ദിനാറാണ്. പുതുതായി അവതരിപ്പിച്ച സെൽഫ്-സ്പോൺസേർഡ് റെസിഡൻസി വിഭാഗത്തിന് കനത്ത നിരക്ക് ഈടാക്കും—പ്രതിവർഷം 500 ദിനാർ.
  • വിവിധ വിഭാഗങ്ങളിലെ ആശ്രിത വിസ ഫീസുകളും പരിഷ്കരിച്ചു. സർക്കാർ, സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവരുടെയോ വിദ്യാർത്ഥികളുടെയോ ആശ്രിതർക്ക്: 20 ദിനാർ.
  • വിദേശ നിക്ഷേപകർ, പ്രോപ്പർട്ടി ഉടമകൾ, പുരോഹിതന്മാർ എന്നിവരുടെ ആശ്രിതർക്ക്: 40 ദിനാർ.
  • സെൽഫ്-സ്പോൺസേർഡ് റെസിഡന്‍റുമാരുടെ ആശ്രിതർക്ക്: 100 ദിനാർ.
  • ഭാര്യയും കുട്ടികളും അല്ലാത്ത ആശ്രിതർക്ക് (മാതാപിതാക്കൾ പോലുള്ളവർ): 200-ൽ നിന്ന് 300-ദിനാറിലേക്ക് വർദ്ധിപ്പിച്ചു.
  • കുവൈത്ത് പൗരത്വം നേടിയ വനിതകള്‍ക്ക് വിദേശികളായ ഭര്‍ത്താക്കന്മാരില്‍ പിറന്ന കുട്ടികള്‍ക്ക് വാര്‍ഷിക ഇഖാമ ഫീസ് 20 ദിനാറാക്കും. എന്നാല്‍ ജനനത്തിലൂടെ കുവൈത്ത് പൗരത്വം നേടിയ കുവൈത്തി വനിതകള്‍ക്ക് വിദേശികളുമായുള്ള വിവാഹബന്ധങ്ങളിലുള്ള കുട്ടികള്‍ ഇഖാമ ഫീസ് നല്‍കേണ്ടതില്ല.

താൽക്കാലിക റെസിഡൻസിയും യാത്രാ ഫീസുകളും

  • താൽക്കാലിക റെസിഡൻസിക്ക് (ആർട്ടിക്കിൾ 14) പ്രതിമാസം 10 ദിനാർ ഈടാക്കും, ഗാർഹിക തൊഴിലാളികൾ 5 ദിനാർ നൽകണം.
  • റെസിഡൻസി റദ്ദാക്കി രാജ്യം വിടാൻ തയ്യാറെടുക്കുന്ന വിദേശികൾ, "പുറപ്പെടൽ കാലയളവിൽ" പ്രതിമാസം 10 ദിനാർ നൽകണം.
  • താൽക്കാലിക റെസിഡൻസി മൂന്ന് മാസത്തേക്കാണ് അനുവദിക്കുക, അത് ഒരു വർഷം വരെ പുതുക്കാം.
  • ആറ് മാസത്തിൽ കൂടുതൽ കുവൈത്തിന് പുറത്ത് താമസിക്കാൻ അനുമതി തേടുന്നവർ പ്രതിമാസം 5 ദിനാർ നൽകണം.

പു​തി​യ നി​ര​ക്ക് ​അ​ടു​ത്ത​മാ​സം ആ​ദ്യ​വാ​രം മു​ത​ൽ നി​ല​വി​ൽ വ​രു​മെ​ന്നാ​ണ് സൂ​ച​ന.