ഭിക്ഷാടനം നിയമപ്രകാരം കുറ്റമായതിനാല്‍ വിവരം ലഭിക്കുന്നവര്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് അഭ്യര്‍ത്ഥന. 

കുവൈത്ത് സിറ്റി: നിയമപ്രകാരം ക്രിമിനൽ കുറ്റമായ ഭിക്ഷാടനത്തിൽ ഏർപ്പെടുന്ന വ്യക്തികളെക്കുറിച്ച് പൊതുജനങ്ങൾക്ക് റിപ്പോർട്ട് ചെയ്യുന്നതിനായി ആഭ്യന്തര മന്ത്രാലയം മൂന്ന് കോൺടാക്റ്റ് നമ്പറുകൾ നൽകി. ഭിക്ഷാടനം കുറയ്ക്കുന്നതിന് സഹായിക്കുന്നതിന് പൗരന്മാരോടും താമസക്കാരോടും മന്ത്രാലയം ഇതുമായി സഹകരിക്കണമെന്ന് ആവശ്യപ്പെട്ടു. അടിയന്തര ഹോട്ട്‌ലൈൻ നമ്പർ 112 ന് പുറമേ, 25582581, 97288200, 97288211 എന്നീ നമ്പറുകളിലൂടെയും റിപ്പോർട്ടുകൾ നൽകാമെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു.

Read Also - പോർട്ടിലെത്തിയ ഷിപ്മെന്‍റ് പരിശോധിച്ച് കസ്റ്റംസ്, എയര്‍ കണ്ടീഷനറുകളിൽ ഒളിപ്പിച്ചത് 13 ലക്ഷം ലഹരി ഗുളികകൾ

കുവൈത്തിൽ കഴിഞ്ഞ ദിവസം 11 യാചക‍ർ പിടിയിലായിരുന്നു. പള്ളികൾക്കും മാർക്കറ്റുകൾക്കും മുന്നിൽ യാചിക്കുന്നതിനിടെയാണ് അറബ്, ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള 11 യാചകരെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് - ഡിപ്പാർട്ട്‌മെന്റ് ഓഫ് പബ്ലിക് മോറൽസ് പ്രൊട്ടക്ഷൻ ആൻഡ് കോംബാറ്റിംഗ് ഹ്യൂമൻ ട്രാഫിക്കിംഗ് പ്രതിനിധീകരിക്കുന്ന ക്രിമിനൽ സെക്യൂരിറ്റി സെക്ടർ അറസ്റ്റ് ചെയ്തത്. ആക്ടിംഗ് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അൽ-യൂസഫിന്റെ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലും റമദാൻ മാസത്തിൽ വർദ്ധിക്കുന്ന യാചകവൃത്തി ഇല്ലാതാക്കുന്നതിനുള്ള നിലവിലുള്ള സുരക്ഷാ ശ്രമങ്ങളുടെ ഭാഗമായുമാണ് പരിശോധനയും അറസ്റ്റും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം