Asianet News MalayalamAsianet News Malayalam

10000 ദീനാർ വരെ പിഴ; വിസ കച്ചവടം തടയാൻ കടുത്ത നടപടികളുമായി കുവൈത്ത്

കുവൈത്തിൽ വിദേശികളുടെ താമസവുമായി ബന്ധപ്പെട്ട കരടുനിയമത്തിനാണ് മന്ത്രിസഭ അംഗീകാരം നൽകിയത്

kuwait new foreign residency bill
Author
Kuwait City, First Published Aug 13, 2020, 11:48 PM IST

കുവൈത്ത് സിറ്റി: വിസ കച്ചവടം തടയാൻ നടപടികള്‍ ശക്തമാക്കി കുവൈത്ത്. ഇതിൻറെ ഭാഗമായി കരട് താമസ നിയമത്തിന് കുവൈത്ത് മന്ത്രിസഭ അംഗീകാരം നൽകി. വിസക്കച്ചവടക്കാർച്ച്​ 5000 മുതൽ 10000 ദീനാർ വരെ പിഴയും മൂന്ന് വർഷം തടവുശിക്ഷയുമാണ് കരട് നിയമത്തിലുള്ളത്. സ്‌പോൺസർ മാറി ജോലി​ചെയ്യുന്നവർക്കും കനത്ത ശിക്ഷ ലഭിക്കും. പണം വാങ്ങി വിദേശികളെ കുവൈത്തിലേക്ക് ​കൊണ്ടുവരികയും ഇഖാമ പുതുക്കാനും തൊഴിൽ സ്റ്റാറ്റസ് ​അനധികൃതായി മാറ്റാനും സഹായിക്കുന്നവർക്കും ഈ ശിക്ഷ ലഭിക്കും. 

അനധികൃതമായി കൊണ്ടുവരുന്ന ഓരോ തൊഴിലാളിക്കും പ്രത്യേകം പിഴ നൽകേണ്ടിവരും. കരടുനിയമം പ്രാബല്യത്തിലായാൽ രാജ്യത്തെ വിസക്കച്ചടത്തിന് തടയിടാൻ കഴിയുമെന്നാണ് പ്രതീക്ഷ. രാജ്യത്തെ ജനസംഖ്യാ അസന്തുലനത്തിന്​ വിസ കച്ചവടമാണ് കാരണമെന്നാണ് മന്ത്രിസഭയുടെയും പാർലമെൻറിൻറെയും വിലയിരുത്തൽ. അതേസമയം സ്‌പോൺസർ മാറി ജോലി ചെയ്യുന്നവർക്കും കനത്ത ശിക്ഷ ലഭിക്കും. ഇത് വിദേശികൾക്ക്​ തിരിച്ചടിയാണ്. ആയിരക്കണക്കിന് വിദേശികൾ നിലവിലെ സ്‌പോൺസർമാരിൽ നിന്നും മാറി ജോലി ചെയ്യുന്നുണ്ട്.

ദുബായിലേക്ക് മടങ്ങാന്‍ മുന്‍കൂര്‍ അനുമതി വേണം; പുതിയ നിര്‍ദ്ദേശം അറിയിച്ച് വിമാന അധികൃതര്‍

പ്രവാസികള്‍ക്ക് തിരിച്ചടിയായി സൗദിയില്‍ വ്യാപാര മേഖലകളില്‍ 70 ശതമാനം സ്വദേശിവല്‍ക്കരണം

Follow Us:
Download App:
  • android
  • ios