എക്‌സ് സീറോ എന്ന് പേരിട്ട ഹരിത നഗരത്തില്‍  ഒരു ലക്ഷം പേര്‍ക്ക് താമസിച്ച് ജോലി ചെയ്യാനാകും. ആകാശ ദൃശ്യത്തില്‍ ഒരു പുഷം പോലെയാകും ഈ നഗരം.

കുവൈത്ത് സിറ്റി: പൂര്‍ണമായും കാര്‍ബണ്‍ രഹിത നഗരം (എക്‌സ് സീറോ) സ്ഥാപിക്കാനൊരുങ്ങി കുവൈത്ത്. ലോകത്തിലെ ഏറ്റവും വലുതും മേഖലയിലെ ആദ്യത്തേതുമായിരിക്കും എക്‌സ് സീറോ പദ്ധതിയെന്നാണ് റിപ്പോര്‍ട്ട്.

എക്‌സ് സീറോ എന്ന് പേരിട്ട ഹരിത നഗരത്തില്‍ ഒരു ലക്ഷം പേര്‍ക്ക് താമസിച്ച് ജോലി ചെയ്യാനാകും. ആകാശ ദൃശ്യത്തില്‍ ഒരു പുഷം പോലെയാകും ഈ നഗരം. ആരോഗ്യം, വിദ്യാഭ്യാസം എന്നിവയ്ക്ക് പ്രത്യേക വിഭാഗങ്ങളുണ്ടാകും. ആശുപത്രികള്‍, നക്ഷത്ര ഹോട്ടല്‍, താമസ സമുച്ചയങ്ങള്‍, റിസോര്‍ട്ടുകള്‍, പാര്‍ക്കുകള്‍, കളിക്കളങ്ങള്‍, എന്നിവയെല്ലാം പൂര്‍ണമായും പരിസ്ഥിതി സൗഹൃദമായിരിക്കും. പാഴ് വസ്തുക്കള്‍ സംസ്‌കരിച്ച് പുനരുപയോഗിക്കാന്‍ കഴിയുന്ന ഉല്‍പ്പന്നങ്ങളാക്കി മാറ്റുന്ന സംവിധാനവും നഗരത്തിലുണ്ടാകും. കാറുകളുടെ പ്രവേശനം പരിമിതപ്പെടുത്തുന്ന നഗരത്തില്‍ 30,000 പേര്‍ക്ക് ഹരിത ജോലി ഉറപ്പാക്കും. 

Scroll to load tweet…

Read More :-  നടുറോഡില്‍ കൂട്ടത്തല്ല്; വീഡിയോ പ്രചരിച്ചതോടെ 10 പ്രവാസികള്‍ പിടിയില്‍

പ്രവാസികളുടെ ശരാശരി ശമ്പളത്തിലുണ്ടായത് അഞ്ച് ദിനാറിന്റെ വര്‍ദ്ധനവെന്ന് കണക്കുകള്‍

കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവാസികളുടെ ശരാശരി ശമ്പളത്തില്‍ അഞ്ച് ദിനാറിന്റെ (1300ല്‍ അധികം ഇന്ത്യന്‍ രൂപ) വര്‍ദ്ധനവാണ് കഴിഞ്ഞ ആറ് മാസം കൊണ്ടുണ്ടായതെന്ന് ഔദ്യോഗിക കണക്കുകള്‍. കഴിഞ്ഞ വര്‍ഷം ഡിസംബറിലെ കണക്കുകള്‍ പ്രകാരം 338 ദിനാറായിരുന്നു (ഏകദേശം 88,900 ഇന്ത്യന്‍ രൂപ) രാജ്യത്തെ പ്രവാസികളുടെ ശരാശരി ശമ്പളം. ഈ വര്‍ഷം ജൂണിലെ കണക്കുകള്‍ പ്രകാരം ഇത് 343 ദിനാറായി (ഏകദേശം 90,200 ഇന്ത്യന്‍ രൂപ) മാറി.

Read More:- കുവൈത്തിലെ സെന്‍ട്രല്‍ ജയിലില്‍ റെയ്ഡ്; മൊബൈല്‍ ഫോണുകളും ആയുധങ്ങളും പിടിച്ചെടുത്തുകുവൈത്തിലെ സര്‍ക്കാര്‍ മേഖലയിലും സ്വകാര്യ മേഖലയിലും ജോലി ചെയ്യുന്ന സ്വദേശികളുടെ ശരാശരി ശമ്പളത്തില്‍ കഴിഞ്ഞ ആറ് മാസം കൊണ്ട് 22 ദിനാറിന്റെ വര്‍ദ്ധനവുണ്ടായിട്ടുണ്ടെന്ന് ഈ കണക്കുകള്‍ പറയുന്നു.